by webdesk2 on | 22-04-2026 08:20:20
തൃശൂര്‍: തൃശൂരില്‍ തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കോപ്പ് നിര്‍മ്മാണത്തിനിടെ സ്ഫോടനം നടന്ന് നിരവധി പേര് കൊല്ലപ്പെട്ട സാഹചര്യത്തില്‍ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമാക്കാന്‍ ആലോചന. അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ കൈക്കൊള്ളും. മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടേയും ഘടക ക്ഷേത്രങ്ങളുടെയും യോഗം വിളിക്കും.
ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും. സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ വന്‍തോതിലുള്ള ആഘോഷങ്ങള്‍ ഒഴിവാക്കാനാണ് പ്രാഥമിക ധാരണ.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായം, അപകടത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം എന്നിവയും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ തീരുമാനത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആചാരങ്ങള്‍ പാലിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ അത് അംഗീകരിക്കുമെന്നും ജനങ്ങളുടെ വികാരവും സുരക്ഷയും കണക്കിലെടുത്ത് ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അംഗീകരിച്ചു മുന്നോട്ട് പോകുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു. ദേശത്തെ ആളുകളുമായി ചര്‍ച്ച നടത്തും. മറ്റുകാര്യങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ സമയം കിട്ടിയിട്ടില്ല. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റിയില്പെട്ടവരും അപകട സമയത്ത് അവിടെ ഉണ്ടായിരുന്നു. ഒരാളുടെ മരണം സ്ഥിരീകരിച്ചുവെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍
വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു
പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: തിരിച്ചില്‍ നടപടികള്‍ തുടരുമെന്ന് ഡിജിപി
ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്; രാഹുല്‍ ഗാന്ധി
മുണ്ടത്തിക്കോട് ദുരന്തം: 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി
മുണ്ടത്തിക്കോട് ദുരന്തം: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമാക്കാന്‍ ആലോചന
വാല്‍പ്പാറ അപകടം: ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു
തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: സംഭവസ്ഥലത്ത് കഡാവര്‍ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്