News Kerala

മുണ്ടത്തിക്കോട് ദുരന്തം: 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Axenews | മുണ്ടത്തിക്കോട് ദുരന്തം: 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

by webdesk2 on | 22-04-2026 11:28:40

Share: Share on WhatsApp Visits: 10


 മുണ്ടത്തിക്കോട് ദുരന്തം:  14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ വീതം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍  നിന്ന് 10 ലക്ഷം രൂപയും ദുരന്ത പ്രതികരണ നിധിയില്‍  നിന്ന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുക. പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കാനും ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ദുരന്തത്തെക്കുറിച്ച് ജസ്റ്റിസ് സി.എം. രാമചന്ദ്രന്‍ അധ്യക്ഷനായ സമിതി ജുഡീഷ്യല്‍ അന്വേഷണം നടത്തും. പരിക്കേറ്റ് സ്വകാര്യ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാച്ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ നാശനഷ്ടങ്ങള്‍ക്ക് കളക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പരിഹാരം കാണും. രക്ഷാപ്രവര്‍ത്തനത്തിനായി ഉപയോഗിച്ച സ്വകാര്യ വ്യക്തികളുടെ വയലുകളും മതില്‍ക്കെട്ടുകളും സര്‍ക്കാര്‍ ചെലവില്‍ പൂര്‍വസ്ഥിതിയിലാക്കി നല്‍കും. തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഉണ്ടാകുമെന്ന് മന്ത്രിമാരായ വി.എന്‍. വാസവന്‍, കെ. രാജന്‍, ആര്‍. ബിന്ദു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment