by webdesk3 on | 22-04-2026 01:21:50
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ വീതവും നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരായ കെ. രാജന്, വി.എന്‍. വാസവന്, ആര്. ബിന്ദു, എം.ബി. രാജേഷ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം അറിയിച്ചത്. അപകടസ്ഥലത്ത് തിരച്ചില്‍ തുടരുകയാണെന്നും ഇന്നലെ അവിടെ പോയ ആരെയെങ്കിലും കാണാതായതായി സംശയമുണ്ടെങ്കില്‍ ഉടന്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടണമെന്നും മന്ത്രി കെ. രാജന് അഭ്യര്‍ത്ഥിച്ചു.
അപകടത്തില്‍ എത്ര പേര് പെട്ടെന്ന് ഇതുവരെ കൃത്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സി. എം. രാമചന്ദ്രന് കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്.
കേന്ദ്രസഹായത്തെ ആശ്രയിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കുള്ള സഹായം പ്രഖ്യാപിച്ചതെന്നും വയനാട് ദുരന്തസമയത്ത് ആവശ്യമായ സഹായം ലഭിച്ചില്ലെന്നും മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. സംസ്ഥാനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍
വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പുകടിയേറ്റു
പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: തിരിച്ചില്‍ നടപടികള്‍ തുടരുമെന്ന് ഡിജിപി
ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ട്; രാഹുല്‍ ഗാന്ധി
മുണ്ടത്തിക്കോട് ദുരന്തം: 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
കഡാവര്‍ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയില്‍ ശരീരഭാഗം കണ്ടെത്തി
മുണ്ടത്തിക്കോട് ദുരന്തം: തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമാക്കാന്‍ ആലോചന
വാല്‍പ്പാറ അപകടം: ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു
തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനം: സംഭവസ്ഥലത്ത് കഡാവര്‍ നായ്ക്കളെ കൊണ്ടുവന്നുള്ള പരിശോധന ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്