News Kerala

കേരള സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍: ആരോപണവുമായി രാഹുല്‍ ഗാന്ധി

Axenews | കേരള സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍: ആരോപണവുമായി രാഹുല്‍ ഗാന്ധി

by webdesk3 on | 30-03-2026 01:11:06

Share: Share on WhatsApp Visits: 79


 കേരള സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തില്‍: ആരോപണവുമായി രാഹുല്‍ ഗാന്ധി


പത്തനംതിട്ട: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ബിജെപി നിയന്ത്രണത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിആരോപിച്ചു. കോണ്‍ഗ്രസ് നേരിടുന്നത് ബിജെപി പിന്തുണയ്ക്കുന്ന എല്‍ഡിഎഫിനെയാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ അടൂരില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

യുഡിഎഫിന്റെ എതിര്‍ഭാഗത്ത് ബിജെപി-എല്‍ഡിഎഫ് സംയുക്ത മുന്നണിയാണെന്നും, കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുന്നത് ബിജെപി തടയുന്നതും അതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയെ നേരിട്ട് വെല്ലുവിളിക്കുന്നത് കോണ്‍ഗ്രസാണെന്നും അതിനാലാണ് കോണ്‍ഗ്രസിനെ ലക്ഷ്യമിടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ശബരിമലയില്‍ നടന്ന സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നുവെന്നും, ഇത് ബിജെപി-സിപിഎം ബന്ധം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്തില്‍ പങ്കെടുത്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും, എല്‍ഡിഎഫ് യഥാര്‍ത്ഥ ഇടതുപക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment