by webdesk2 on | 30-03-2026 10:20:20
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമായുള്ള വീട്ടിൽ വോട്ട് സൗകര്യം ഇന്നുമുതൽ. തിങ്കളാഴ്ച മുതൽ ഏപ്രിൽ നാല് വരെയാണ് അർഹരായ വോട്ടർമാർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. ബി.എൽ.ഒമാർ വഴി മുൻകൂട്ടി അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ ഘട്ടത്തിൽ വോട്ട് ചെയ്യാനാവുക.
മൊബൈൽ പോളിങ് ടീമിന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടപടികൾ നടക്കുന്നത്. പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർ, വിഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് വോട്ടർമാരുടെ വീടുകളിലെത്തുക. സുതാര്യത ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരും ഈ സംഘത്തോടൊപ്പമുണ്ടാകും.
പോളിങ് സംഘം വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. നിശ്ചയിച്ച ആദ്യ അവസരത്തിൽ വോട്ടർ വീട്ടിലില്ലെങ്കിൽ, രണ്ടാമതൊരു അവസരം കൂടി നൽകുന്നതിനായി പ്രത്യേക തീയതിയും സമയവും ക്രമീകരിക്കും. ഓരോ നിയോജക മണ്ഡലത്തിലും ഹോം വോട്ടിന് അർഹരായവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും അധികൃതർ മുൻകൂട്ടി നൽകിയിട്ടുണ്ട്.
സംവാദത്തിന് റെഡി!; വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി
സംസ്ഥാനത്ത് SSLC പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യ നിർണ്ണയം ഏപ്രിൽ 16 ന്
നിയമസഭാ തെരഞ്ഞെടുപ്പ്: വീട്ടില്‍ വോട്ട് ഇന്നുമുതല്‍
തിരഞ്ഞെടുപ്പ് ആവേശത്തിൽ മധ്യകേരളം; രാഹുൽ ഗാന്ധിയുടെ കേരള പര്യടനം ഇന്ന്
ഇറാന്റെ ആക്രമണം: കുവൈത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു
ടി.വി.കെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും
സഹകരണ വകുപ്പില്‍ അഴിമതി ശ്രമം: ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല
മോദിയുടെ തൃശൂര്‍ സന്ദര്‍ശനം വിജയസാധ്യത വര്‍ധിപ്പിക്കും: പത്മജ വേണുഗോപാല്‍
തമിഴ്നാട് തെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് വിജയ്
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്ഐ സമരം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്