by webdesk2 on | 29-03-2026 01:40:33 Last Updated by webdesk2
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയിയുടെ പാർട്ടിയായ ടി.വി.കെയുടെ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരമ്പൂർ (ചെന്നൈ) എന്നീ മണ്ഡലങ്ങളിൽ വിജയ് ജനവിധി തേടും. അതേസമയം, തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ 234 സീറ്റിൽ 180 സീറ്റുകൾ നേടി ഡി.എം.കെ അധികാരത്തിലേറുമെന്ന് അഗ്നി ന്യൂസ് സർവീസ് അഭിപ്രായ സർവേ പുറത്തുവന്നു. ഡി.എം.കെ സഖ്യം 44.9 ശതമാനം വോട്ട് നേടും. അതേസമയം അണ്ണാ ഡി.എം.കെ സഖ്യം 38.5 ശതമാനം വോട്ടുകളുമായി 54 സീറ്റുകളിൽ വിജയിക്കുമെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം(ടി.വി.കെ) 9.7 ശതമാനം വോട്ട് നേടിയേക്കും. വിജയ് ജനവിധി തേടുന്ന പെരമ്പൂരിൽ പരാജയപ്പെടുമെന്നും സർവേ പറയുന്നു. ഒരു അവസരം നൽകണമെന്ന് സ്ഥാനാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചുകൊണ്ട് വിജയ് ജനങ്ങളോട് അഭ്യർത്ഥിച്ചു. വിസിലിന് വോട്ട് ചെയ്യുക, ഇത് വിസിൽ വിപ്ലവ തിരഞ്ഞെടുപ്പാണ് അദ്ദേഹം തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ ഉയർത്തിക്കാട്ടി പറഞ്ഞു. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 23 നാണ് നടക്കുക. വിജയിയുടെ പാർട്ടിയിലെ പ്രധാന നേതാക്കളെല്ലാം മത്സര രംഗത്തുണ്ട്. ജനങ്ങളോടൊപ്പം നിൽക്കുന്നവരെയാണ് ഞാൻ സ്ഥാനാർത്ഥികളായി തിരഞ്ഞെടുത്തിരിക്കുന്നത്വിജയ് പറഞ്ഞു. ലഹരിമുക്ത തമിഴ്നാട്, പന്ത്രണ്ടാം ക്ലാസ്സ് മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ തുടങ്ങിയ വാഗ്ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിനാണ് സാധ്യത. ഏപ്രിൽ 23ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം (എസ്.പി.എ), ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ), നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ), സീമാന്റെ നാം തമിഴർ കക്ഷി (എൻ.ടി.കെ) എന്നിവരാണ് കളത്തിലുള്ളത്. ഡി.എം.കെ സഖ്യവും ബി.ജെ.പി - അണ്ണാ ഡി.എം.കെ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും മറ്റു പാർട്ടികൾ പിടിക്കുന്ന വോട്ടുകൾ നിർണായകമാവും. 234 നിയമസഭ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് 118 സീറ്റ് ആവശ്യമായിരിക്കെ, രണ്ട് മുന്നണികൾക്ക് നേതൃത്വം നൽകുന്ന ഇരു ദ്രാവിഡ കക്ഷികളും 170-ലധികം സീറ്റുകളിൽ വീതം മൽസരിക്കും.
പ്രചാരണത്തില്‍ പെരുമാറ്റച്ചട്ട ലംഘനം; നടന് വിജയ്ക്കെതിരെ കേസ്
ലോകായുക്ത; പ്രതിപക്ഷ ഹര്‍ജി തള്ളി ഹൈക്കോടതി
കേരളത്തില്‍ ഭരണ മാറ്റം ഉറപ്പെന്ന് എ.കെ. ആന്റണി
കേരളത്തില്‍ സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന് രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന് തോല്ക്കാന് പോവുകയാണ് മനസിലായി, രാഹുല്‍ ഒരു വിഡ്ഢിയെ പോലെ സംസാരിക്കാന്‍ പാടില്ല: രാജീവ് ചന്ദ്രശേഖര്‍
ടെന്നീസ് ഇതിഹാസം ലിയാന്‍ഡര്‍ പേസ് ബിജെപിയിലേക്ക്
നേമത്ത് എസ്ഡിപിഐ പിന്തുണ തേടിയിട്ടില്ല, വര്‍ഗീയതയുമായി ബന്ധം ഉണ്ടാക്കിയിട്ടില്ല: മുഖ്യമന്ത്രി
വിഡി സതീശനുമായി സംവാദം തുടങ്ങി; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി
ഇന്ത്യക്ക് ആശ്വാസമായി കൂടുതല്‍ എണ്ണ കപ്പലുകള്‍ രാജ്യത്തേക്ക്
വട്ടിയൂര്‍ക്കാവ് പ്രചാരണ വിവാദം: പരാതിയുമായി കെ മുരളീധരന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്