News Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്ഐ സമരം

Axenews | മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്ഐ സമരം

by webdesk3 on | 29-03-2026 12:56:33

Share: Share on WhatsApp Visits: 65


മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്ഐ സമരം



മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണം ഇതുവരെ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സംഘടന വ്യക്തമാക്കി.

ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം. കോണ്‍ഗ്രസ് ജനങ്ങളെ നിരന്തരം വഞ്ചിക്കുന്ന രാഷ്ട്രീയ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു. ദുരന്തത്തെ പോലും സാമ്പത്തിക ലാഭത്തിനുള്ള അവസരമായി ഉപയോഗിച്ചതായി ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൗണ്‍ഷിപ്പ് പദ്ധതിക്കായി 20 കോടി രൂപ സമാഹരിച്ച് കൈമാറിയത് ഡിവൈഎഫ്ഐ തന്നെയാണെന്നും വസീഫ് വ്യക്തമാക്കി. അത്തരത്തില്‍ സംഭാവന നല്‍കിയ സംഘടനയായതിനാല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment