by webdesk2 on | 30-03-2026 10:17:43 Last Updated by webdesk2
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് അദ്ദേഹം ഇന്ന് വോട്ടഭ്യർത്ഥിക്കുന്നത്. രാവിലെ 11.45-ഓടെ ഹെലികോപ്റ്റർ മാർഗം അടൂർ വടക്കടത്തുകാവിലെ പൊലീസ് ക്യാമ്പിലിറങ്ങുന്ന അദ്ദേഹം, ഉച്ചയ്ക്ക് 12.15-ന് കെഎസ്ആർടിസി ജംഗ്ഷനിൽ നടക്കുന്ന അടൂർ മണ്ഡലം യുഡിഎഫ് സമ്മേളനത്തിൽ പങ്കെടുത്ത് പ്രചാരണത്തിന് തുടക്കം കുറിക്കും.
അടൂരിലെ പരിപാടിക്ക് ശേഷം റോഡ് മാർഗം പത്തനംതിട്ട നഗരത്തിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിക്ക് പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന സംയുക്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല എന്നീ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ ഈ സമ്മേളനത്തിൽ അണിനിരക്കും. സുരക്ഷാ അനുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ പത്തനംതിട്ട നഗരത്തിലെ റോഡ് ഷോയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ആന്റോ ആന്റണി എംപി അറിയിച്ചു.
പത്തനംതിട്ടയിലെ പരിപാടികൾക്ക് ശേഷം പ്രമാടത്തെ ഹെലിപ്പാഡിൽ നിന്ന് കോട്ടയത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി, വൈകുന്നേരം മൂന്ന് മണിക്ക് പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനത്തെ സമ്മേളനത്തിൽ സംസാരിക്കും. തുടർന്ന് നാല് മണിക്ക് കോട്ടയം കഞ്ഞിക്കുഴിയിലും അഞ്ച് മണിക്ക് അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിലും നിശ്ചയിച്ചിട്ടുള്ള പൊതുസമ്മേളനങ്ങളിൽ അദ്ദേഹം പങ്കെടുക്കും. കോട്ടയത്തെ പ്രചാരണത്തിന് ശേഷം കൊച്ചിയിലെത്തുന്ന അദ്ദേഹം രാത്രിയോടെ ഡൽഹിയിലേക്ക് മടങ്ങും.
സംവാദത്തിന് റെഡി!; വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി
സംസ്ഥാനത്ത് SSLC പരീക്ഷ ഇന്ന് അവസാനിക്കും; മൂല്യ നിർണ്ണയം ഏപ്രിൽ 16 ന്
നിയമസഭാ തെരഞ്ഞെടുപ്പ്: വീട്ടില്‍ വോട്ട് ഇന്നുമുതല്‍
തിരഞ്ഞെടുപ്പ് ആവേശത്തിൽ മധ്യകേരളം; രാഹുൽ ഗാന്ധിയുടെ കേരള പര്യടനം ഇന്ന്
ഇറാന്റെ ആക്രമണം: കുവൈത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു
ടി.വി.കെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ടിടങ്ങളിൽ ജനവിധി തേടും
സഹകരണ വകുപ്പില്‍ അഴിമതി ശ്രമം: ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല
മോദിയുടെ തൃശൂര്‍ സന്ദര്‍ശനം വിജയസാധ്യത വര്‍ധിപ്പിക്കും: പത്മജ വേണുഗോപാല്‍
തമിഴ്നാട് തെരഞ്ഞെടുപ്പ്: രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് വിജയ്
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്ഐ സമരം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്