by webdesk3 on | 21-03-2026 12:17:06 Last Updated by webdesk2
പറവൂര്‍: പറവൂര്‍ തന്റെ കുടുംബമാണെന്നും ആത്മബന്ധമുള്ള പ്രദേശമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. സിപിഐഎം കുടുംബങ്ങളില്‍ നിന്നുപോലും തനിക്ക് വോട്ടുകള്‍ ലഭിക്കാറുണ്ടെന്നും, ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ധിക്കുന്നതാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നും, സംസ്ഥാനത്തെ പൊതുവായ ട്രെന്‍ഡുകള്‍ ഇവിടെ ബാധിക്കാറില്ലെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ടൈസണ്‍ മാസ്റ്ററുമായി വ്യക്തിപരമായ നല്ല ബന്ധമുണ്ടെന്നും, ഇവിടെ രാഷ്ട്രീയ മത്സരമാത്രമാണെന്നും, അദ്ദേഹത്തിനെതിരെ പറയാനുള്ളത് ഒന്നുമില്ലെന്നും സതീശന് പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ നീണ്ടുപോയിട്ടില്ലെന്നും 48 മണിക്കൂറിനുള്ളില്‍ പട്ടിക പൂര്‍ത്തിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി. 140 സീറ്റുകളിലുമുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസാണെന്നും, പ്രഖ്യാപനം വൈകുന്നത് എല്‍ഡിഎഫും ബിജെപിയുമാണെന്നും സതീശന് വിമര്‍ശിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സമഗ്ര പ്രഖ്യാപനം ഉണ്ടായതെന്നും, ഡിസിസികളില്‍ യാതൊരു പിണക്കങ്ങളും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും സതീശന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണെന്നും, സപ്ലൈകോ തകര്‍ന്ന നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 12 മാസമായി കേരളം വിലക്കയറ്റത്തില്‍ മുന്നിലാണ് എന്നും പറഞ്ഞു.
കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം
ഇസ്രയേലില്‍ മലയാളി മരിച്ചു
പറവൂരില്‍ ഭൂരിപക്ഷം വീണ്ടും ഉയരും; നൂറിലധികം സീറ്റുകളോടെ അധികാരം പിടിക്കും: വി.ഡി. സതീശന്
ജയചന്ദ്രനുമായി പിണക്കം ഇല്ല: പ്രചാരണത്തില്‍ സജീവമാകുമെന്ന് എം.എം. മണി
വനിതാ പ്രാതിനിധ്യ കുറവ് നീതികേട്: ശശി തരൂര്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിവാദം തുടരുന്നു
കൊഴിഞ്ഞുപോക്ക് ഭീഷണി: അസംതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് അടിയന്തര നീക്കങ്ങള്‍
ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ച നിലയില്‍
തിരുവനന്തപുരം സെന്‍ട്രല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന് സുധീര്‍ കരമന
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്