by webdesk2 on | 21-03-2026 10:25:09
കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും പ്രതി ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2023 മെയ് 10-ന് പുലര്‍ച്ചെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോഴാണ് സ്കൂള്‍ അധ്യാപകനായ സന്ദീപ് അക്രമാസക്തനായത്. ഡ്രസിങ് റൂമിലിരുന്ന കത്രിക ഉപയോഗിച്ച് ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ തടയാന്‍ ശ്രമിച്ച എഎസ്ഐ മണിലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വന്ദനയെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊലപാതകം (IPC 302), വധശ്രമം (IPC 307), ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആശുപത്രി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കോട്ടയം മുട്ടുചിറ സ്വദേശിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു ഡോ. വന്ദന ദാസ്. അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന വന്ദനയുടെ മരണം ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്കും നിയമനിര്‍മ്മാണങ്ങള്‍ക്കും വഴിതെളിച്ചിരുന്നു.
കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം
ഇസ്രയേലില്‍ മലയാളി മരിച്ചു
പറവൂരില്‍ ഭൂരിപക്ഷം വീണ്ടും ഉയരും; നൂറിലധികം സീറ്റുകളോടെ അധികാരം പിടിക്കും: വി.ഡി. സതീശന്
ജയചന്ദ്രനുമായി പിണക്കം ഇല്ല: പ്രചാരണത്തില്‍ സജീവമാകുമെന്ന് എം.എം. മണി
വനിതാ പ്രാതിനിധ്യ കുറവ് നീതികേട്: ശശി തരൂര്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിവാദം തുടരുന്നു
കൊഴിഞ്ഞുപോക്ക് ഭീഷണി: അസംതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് അടിയന്തര നീക്കങ്ങള്‍
ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ച നിലയില്‍
തിരുവനന്തപുരം സെന്‍ട്രല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന് സുധീര്‍ കരമന
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്