News Kerala

തിരുവനന്തപുരം സെന്‍ട്രല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന്‍ സുധീര്‍ കരമന

Axenews | തിരുവനന്തപുരം സെന്‍ട്രല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന്‍ സുധീര്‍ കരമന

by webdesk2 on | 21-03-2026 11:24:02 Last Updated by webdesk3

Share: Share on WhatsApp Visits: 11


തിരുവനന്തപുരം സെന്‍ട്രല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന്‍ സുധീര്‍ കരമന

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രശസ്ത ചലച്ചിത്ര നടന്‍ സുധീര്‍ കരമനയെ പ്രഖ്യാപിച്ചു. ഇടത് സ്വതന്ത്രനായിട്ടാണ് അദ്ദേഹം ജനവിധി തേടുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.

മുന്‍ മന്ത്രി ആന്റണി രാജുവിന് അയോഗ്യത വന്നതിനെത്തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വലിയ പ്രതിസന്ധിയിലായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് സാംസ്‌കാരിക രംഗത്ത് സജീവമായ സുധീര്‍ കരമനയെ ഇടതുപക്ഷം രംഗത്തിറക്കിയത്. സിഎംപി നേതാവ് സി.പി ജോണ്‍ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

അധ്യാപകനായിരുന്ന സുധീര്‍ കരമന വോളന്ററി റിട്ടയര്‍മെന്റ് എടുത്താണ് ഇപ്പോള്‍ അഭിനയരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇടതുപക്ഷ ചിന്താഗതിക്കാരനായ അദ്ദേഹം സര്‍ക്കാരിന്റെ വിവിധ സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമാണ്. മണ്ഡലത്തിലെ ജനപ്രീതിയുള്ള മുഖമെന്ന നിലയില്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു.








Share:

Search

Recent News
Popular News
Top Trending


Leave a Comment