by webdesk2 on | 21-03-2026 09:10:43 Last Updated by webdesk3
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ ചികിത്സയിലായിരുന്ന രോഗി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി സനീഷ് ആണ് മരിച്ചത്. തീപിടിത്തത്തെത്തുടര്‍ന്ന് ഐസിയുവില്‍ നിന്നും മാറ്റുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മാര്‍ച്ച് 17-നാണ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ബൈക്ക് അപകടത്തെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന സനീഷ് 18-ാം തീയതി രാവിലെയാണ് മരിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ രോഗിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാത്തതാണ് നില വഷളാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു.
സനീഷിനെ കൂടാതെ, ഓയൂര്‍ സ്വദേശി കൃഷ്ണകുട്ടിയുടെ ആരോഗ്യനില വഷളായതും ഐസിയു മാറ്റത്തിന് ശേഷമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങള്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ രോഗികളെ സുരക്ഷിതമായി മാറ്റിയെന്നും ചികിത്സയില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ മുന്നോട്ട് പോവുകയാണ്.
കുറ്റ്യാടി എംഎല്‍എ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം
ഇസ്രയേലില്‍ മലയാളി മരിച്ചു
പറവൂരില്‍ ഭൂരിപക്ഷം വീണ്ടും ഉയരും; നൂറിലധികം സീറ്റുകളോടെ അധികാരം പിടിക്കും: വി.ഡി. സതീശന്
ജയചന്ദ്രനുമായി പിണക്കം ഇല്ല: പ്രചാരണത്തില്‍ സജീവമാകുമെന്ന് എം.എം. മണി
വനിതാ പ്രാതിനിധ്യ കുറവ് നീതികേട്: ശശി തരൂര്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിവാദം തുടരുന്നു
കൊഴിഞ്ഞുപോക്ക് ഭീഷണി: അസംതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് അടിയന്തര നീക്കങ്ങള്‍
ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ച നിലയില്‍
തിരുവനന്തപുരം സെന്‍ട്രല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടന് സുധീര്‍ കരമന
ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തം
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തം; രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്