by webdesk2 on | 20-03-2026 04:24:30
തിരുവനന്തപുരം: ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്. ജി. സുധാകരനെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് ജി സുധാകരൻ. നല്ല പരിഗണനയാണ് എല്ലാഘട്ടത്തിലും അദ്ദേഹത്തിന് നൽകിയത്. അവഗണിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോദ്ധ്യമുള്ള കാര്യമാണ്. പ്രായപരിധി പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനമാണ്. ആർക്കും മാറ്റാൻ കഴിയുന്നതല്ല. പ്രാപ്തരായ സഖാക്കൾ 75 വയസിന്റെ പ്രായപരിധിവച്ച് മാറിനിൽക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളായിട്ടാണ് ജി സുധാകരനും വന്നത്. എന്നാൽ ആലപ്പുഴയിലെ പാർട്ടി എല്ലാ കാര്യങ്ങളിലും അദ്ദേഹത്തെ വിളിക്കുന്നുണ്ട്. അദ്ദേഹത്തിനായി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒരു മുറി ഒഴിച്ചിട്ടിട്ടുണ്ട്. അദ്ദേഹവുമായി സംസാരിക്കാൻ ഞാൻ ശ്രമിച്ചു. മൂന്ന് തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എംവി ഗോവിന്ദന്റെ ഭാര്യയെന്ന പേരിൽ സീറ്റ് നിഷേധിക്കുന്നത് ശരിയണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പി കെ ശ്യാമള സ്ഥാനാർത്ഥിയായത് ഗോവിന്ദൻ മാഷിന്റെ ഭാര്യയായത് കൊണ്ടല്ലെന്നും മത്സരിക്കാനുള്ള എല്ലാ അർഹതയും ശ്യാമളയ്ക്കുണ്ടെന്നും പിണറായി വ്യക്തമാക്കി. ഒരു പെട്ടെന്നുള്ള ഉയർച്ചയല്ല പി കെ ശ്യാമള ടീച്ചറുടേത്. എംവി ഗോവിന്ദൻ മാഷിനെ വിവാഹം ചെയ്യും മുമ്പേ പി കെ ശ്യാമള ഡിവൈഎഫ്ഐയുടെ പ്രവർത്തകയായിരുന്നു. വിവിധ പാർട്ടി കമ്മിറ്റികളിലൂടെ വളർന്നുവന്നയാളാണ് ശ്യാമള ടീച്ചർ. നല്ല നിലയിൽ തദ്ദേശ ഭരണ രംഗത്തും പികെ ശ്യാമള പ്രവർത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന വന്‍ സംഘം നിയമസഭയില്‍ ഉണ്ടാകണം, ഭരണം ലഭിച്ചില്ലെങ്കിലും 30 പേര് ഉള്ള വന്‍ സംഘം ഉണ്ടാകണം; സുരേഷ് ഗോപി
നല്ല പരിഗണന നൽകി, ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചു; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി
വിവാഹ വാഗ്ദാനം നല്കി പീഡനം; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ കേസ്
തൃശൂരില്‍ കരുണാകരന്റെ വോട്ടുകള്‍ തനിക്ക് ലഭിക്കും; കോണ്‍ഗ്രസില്‍ കാലുവാരല്‍ ആരോപിച്ച് പത്മജ വേണുഗോപാല്‍
യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തും: അടൂര്‍ പ്രകാശ്
കോണ്‍ഗ്രസില്‍ അനൈക്യം ഇല്ല; ചിലര്‍ വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കിയെന്ന് വി ഡി സതീശന്
ആറന്മുളയില് ജയം ഉറപ്പ്; വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അനിവാര്യമെന്ന് വീണാ ജോര്‍ജ്
പിണറായി വിജയന് മുഖ്യമന്ത്രി ആയാല്‍ സന്തോഷം; മൂന്നാം മൂഴം സഫലമാകില്ലെന്ന് ജി സുധാകരന്
വിമത നീക്കത്തിന് എല്‍ദോസ് കുന്നപ്പിള്ളി; സ്വതന്ത്രനായി മത്സരിക്കുന്നതില്‍ ഇന്ന് തീരുമാനം
കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; കെ. സുധാകരന് സീറ്റില്ല, കണ്ണൂരിൽ ടി.ഒ. മോഹനൻ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്