News Kerala

കോന്നി സീറ്റില്‍ അവകാശവാദം ശക്തമാക്കി അടൂര്‍ പ്രകാശ്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

Axenews | കോന്നി സീറ്റില്‍ അവകാശവാദം ശക്തമാക്കി അടൂര്‍ പ്രകാശ്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

by webdesk3 on | 19-03-2026 12:14:42

Share: Share on WhatsApp Visits: 16


 കോന്നി സീറ്റില്‍ അവകാശവാദം ശക്തമാക്കി അടൂര്‍ പ്രകാശ്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നത കൂടുതല്‍ ശക്തമാകുന്നതിനിടെ അടൂര്‍ പ്രകാശ് എംപി ഹൈക്കമാന്‍ഡിനെ തന്റെ നിലപാട് അറിയിച്ചു. കെ സുധാകരന്‍ മത്സര രംഗത്തിറങ്ങുകയാണെങ്കില്‍ തനിക്കും സീറ്റ് അനുവദിക്കണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

സുധാകരന്‍ മത്സരത്തിന് അര്‍ഹനാണെങ്കില്‍ താനും അതേ അര്‍ഹതയുള്ളവനാണെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് കോന്നിയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് താന്‍ ഉത്തരവാദിയാകില്ലെന്ന കര്‍ശന മുന്നറിയിപ്പും കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. തന്റെ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിന് നേരിട്ട് സന്ദേശവും അയച്ചതായാണ് വിവരം.

ഇതിനിടെ, കോന്നി സീറ്റില്‍ മത്സരിക്കുമെന്ന സൂചന നല്‍കി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ് അടൂര്‍ പ്രകാശ് പിന്നീട് പിന്‍വലിച്ചു. എന്നാല്‍ കോന്നി സീറ്റില്‍ അവകാശവാദം ശക്തമാക്കിയതോടെ അടുത്ത മണിക്കൂറുകളില്‍ കോണ്‍ഗ്രസ് അകത്തെ സീറ്റ് ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനാണ് സാധ്യത.


Share:

Search

Recent News
Popular News
Top Trending


Leave a Comment