by webdesk3 on | 10-03-2026 12:01:25
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്പാര്‍ക്ക് ഡാറ്റ ചോര്‍ച്ചയിലൂടെ സ്വകാര്യതാ ലംഘനം സംഭവിച്ചുവെന്നാരോപിച്ച ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് സര്‍ക്കാര്‍ സന്ദേശം അയച്ചതില്‍ തെറ്റില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സര്‍ക്കാരിന്റെ നടപടിയില്‍ നിയമവിരുദ്ധതയില്ലെന്നും സന്ദേശം അയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായാണെന്നും കോടതി നിരീക്ഷിച്ചു. ക്ഷാമബത്ത (DA) കുടിശിക നല്‍കുമെന്ന ഉത്തരവിന് പിന്നാലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകളിലേക്ക് മുഖ്യമന്ത്രിയുടെ പേരില്‍ സന്ദേശം എത്തിയതായിരുന്നു വിവാദത്തിന് ഇടയായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സേവനത്തിന് നല്കിയ അംഗീകാരമായാണ് സന്ദേശം അയച്ചതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.
സര്‍ക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഐടി മിഷന് (KSITM) കൈവശമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാട്സാപ്പ് അക്കൗണ്ടിലൂടെയാണ് സന്ദേശങ്ങള്‍ അയച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഡാറ്റ ചോര്‍ന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമല്ലാത്ത സന്ദേശങ്ങള്‍ അയച്ചതിനെ സ്വകാര്യതാ ലംഘനമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സ്പാര്‍ക്ക് ഡാറ്റ ചോര്‍ച്ച: സ്വകാര്യതാ ലംഘന ഹര്‍ജി തള്ളി ഹൈക്കോടതി
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളല്‍; കോഴിക്കോട് സ്വദേശിനിയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസ്
ഗണേഷ് വഷളായ മന്ത്രി; നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് വെള്ളാപ്പള്ളി നടേശന്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പി ജെ ജോസഫ് മാറിനില്‍ക്കും
ഇറാന്റെ ആണവ ശേഷി തകര്‍ത്താല്‍ വിജയമെന്ന് ട്രംപ്; ഹോര്മൂസിനെക്കുറിച്ചും നിര്‍ണായക പരാമര്‍ശം
നടിയെ ആക്രമിച്ച കേസ്: ദിലീപിന് നോട്ടീസ്
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍; എന്‍ഡിഎയുടെ പ്രചാരണത്തിന് തുടക്കമിടും
പ്രശ്നം ഒത്തുതീര്‍പ്പായി; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്
സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്കാന് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍
മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്