by webdesk2 on | 10-03-2026 06:45:22 Last Updated by webdesk2
ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തുടര്‍ചര്‍ച്ചയ്ക്കായി സംസ്ഥാന കോണ്‍ഗ്രസ് നേത്യത്വം ഇന്ന് ഡല്‍ഹിയില്‍. പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തും. ആദ്യഘട്ടത്തില്‍ 60 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഇതില്‍ സിറ്റിംഗ് സീറ്റുകളും സംവരണ മണ്ഡലങ്ങളും ഉള്‍പ്പെടെ 40 സീറ്റുകളില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ബാക്കിയുള്ള 20 സീറ്റുകളിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം തന്നെ പട്ടിക പുറത്തിറക്കാനാണ് കോണ്‍ഗ്രസ് നീക്കം.
തരൂരില്‍ കെ.സി സുബ്രഹ്മണ്യന് നാട്ടികയില്‍ സുനില്‍ ലാലൂര്‍ ഉള്‍പ്പെടെ ഏതാനും സീറ്റുകളിലേക്ക് കൂടി നേതൃത്വം പേരുകള്‍ നല്‍കിയിട്ടുണ്ട്. ഇതിലടക്കമുള്ള അന്തിമ തീരുമാനം ഉടനുണ്ടാകും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി വരും ദിവസങ്ങളില്‍ പട്ടിക കൈമാറും.
അതേസമയം, നാട്ടിക മണ്ഡലത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ തലവേദനയാകുന്നു. സിപിഐയുമായി തെറ്റിപ്പിരിഞ്ഞ നിലവിലെ എംഎല്‍എ സി.സി. മുകുന്ദനെ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം സജീവമാണ്. താന്‍ മത്സരിക്കുമെന്ന് മുകുന്ദന് പ്രഖ്യാപിച്ചതോടെ നാട്ടികയില്‍ പോരാട്ടം കടുക്കും. സി.സി. മുകുന്ദനെ അനുനയിപ്പിക്കാന്‍ സിപിഐ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതിനിടെ, തിരുവനന്തപുരം സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. സീറ്റ് കോണ്‍ഗ്രസിന്റേതെന്ന് പ്രവര്‍ത്തകര്‍ ചുമരെഴുതി പ്രതിഷേധിച്ചു. പുളിമൂട് ജംഗ്ഷനില്‍ നിന്നും വഞ്ചിയൂരിലെക്ക് പോകുന്ന വഴിയിലാണ് ചുവരെഴുത്ത്. വി.എസ് ശിവകുമാര്‍, കെ.എസ് ശബരിനാഥന് എന്നിവരെ മറികടന്നാണ് സീറ്റ് സിഎംപി നല്കാന് യുഡിഎഫില്‍ ധാരണയായത്. ഇതിനെതിരെയാണ് പ്രതിഷേധം.
എസ്എസ്എല്‍സി ഫലം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന് പ്രഖ്യാപിക്കും
പാമ്പുകടി മരണങ്ങള് ആവര്‍ത്തിക്കുന്നു: ആന്റി വെനം ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
നിതിന്‍ രാജിന്റെ മരണം: സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; ഡോ.റാം ഇപ്പോഴും ഒളിവില്‍
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; നിയന്ത്രണം ശക്തമാക്കാന്‍ കെഎസ്ഇബി
നിതിന്‍ രാജ് മരണം: സംഗീത നമ്പ്യാര്‍ക്ക് ജാമ്യം
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പിടിയില്‍
രമേശ് ചെന്നിത്തല ഡല്‍ഹിയില്‍; ഖര്‍ഗെയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം
എംപിമാരുടെ കൂറുമാറ്റം: ആംആദ്മി പാര്‍ട്ടിയില്‍ രാഷ്ട്രീയ പ്രതിസന്ധി; സുപ്രിംകോടതിയെ സമീപിക്കാന്‍ നീക്കം
മുണ്ടത്തിക്കോട് ദുരന്തം: കാണാതായ നാലുപേരുടെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞു
നിതിന്‍ രാജിന്റെ മരണം: ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്