by webdesk2 on | 10-03-2026 10:20:56
കൊച്ചി: കേരളത്തിലെ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. നാവികസേനയുടെ വിമാനത്താവളത്തിലിറങ്ങുന്ന അദ്ദേഹം തേവര മുതല്‍ എം.ജി. റോഡ് വരെ നീളുന്ന വന്‍ റോഡ് ഷോയില്‍ പങ്കെടുക്കും. രാഷ്ട്രീയ പ്രചാരണത്തിന് പുറമെ, കേരളത്തിന്റെ വികസന കുതിപ്പിന് വേഗത പകരുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ (ബിപിസിഎല്‍) കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പിലീന്‍ യൂണിറ്റാണ്. 5,500 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ യൂണിറ്റ് പ്രതിവര്‍ഷം 400 കിലോ ടണ്‍ ഉല്‍പ്പാദന ശേഷിയുള്ളതാണ്.
റോഡ് അടിസ്ഥാന സൗകര്യ മേഖലയില്‍ രണ്ട് പ്രധാന ദേശീയപാത പദ്ധതികളാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള വിഭാഗത്തിന്റെ ആറുവരിപ്പാതയാണ്. 2,650 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ പാത കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തും. മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായ ഈ പദ്ധതി വിനോദസഞ്ചാര മേഖലയ്ക്കും അഴീക്കല്‍ തുറമുഖത്തിന്റെ വികസനത്തിനും വലിയ കരുത്താകും. റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം ഇതോടൊപ്പം നിര്‍വഹിക്കും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 11 മണി മുതല്‍ നഗരത്തിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചു വിടാന്‍ തുടങ്ങും. പ്രധാനമന്ത്രിയുടെ സുരക്ഷയും റോഡ് ഷോയും പരിഗണിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ മാറ്റങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ പ്ലാന്‍ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യര്‍ത്ഥിച്ചു. ബിജെപി പ്രവര്‍ത്തകര്‍ വലിയ തോതില്‍ റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
സ്പാര്‍ക്ക് ഡാറ്റ ചോര്‍ച്ച: സ്വകാര്യതാ ലംഘന ഹര്‍ജി തള്ളി ഹൈക്കോടതി
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളല്‍; കോഴിക്കോട് സ്വദേശിനിയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസ്
ഗണേഷ് വഷളായ മന്ത്രി; നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് വെള്ളാപ്പള്ളി നടേശന്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പി ജെ ജോസഫ് മാറിനില്‍ക്കും
ഇറാന്റെ ആണവ ശേഷി തകര്‍ത്താല്‍ വിജയമെന്ന് ട്രംപ്; ഹോര്മൂസിനെക്കുറിച്ചും നിര്‍ണായക പരാമര്‍ശം
നടിയെ ആക്രമിച്ച കേസ്: ദിലീപിന് നോട്ടീസ്
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍; എന്‍ഡിഎയുടെ പ്രചാരണത്തിന് തുടക്കമിടും
പ്രശ്നം ഒത്തുതീര്‍പ്പായി; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്
സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്കാന് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍
മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്