News Kerala

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പി ജെ ജോസഫ് മാറിനില്‍ക്കും

Axenews | തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പി ജെ ജോസഫ് മാറിനില്‍ക്കും

by webdesk3 on | 10-03-2026 11:45:38

Share: Share on WhatsApp Visits: 87


തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പി ജെ ജോസഫ് മാറിനില്‍ക്കും



കോട്ടയം: മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന സൂചന. വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിക്കാതിരിക്കാമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് തന്നെ മത്സരിക്കുമെന്നായിരുന്നു നേരത്തെ പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാനാണ് സാധ്യതയെന്ന് സൂചനകള്‍ ലഭിക്കുന്നു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം അടുത്ത പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ ഉണ്ടാകും.

അതേസമയം, യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും സ്ഥാനാര്‍ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന കോഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് പറഞ്ഞു. പി ജെ ജോസഫ് തന്നെ തൊടുപുഴയില്‍ മത്സരിക്കണമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ അദ്ദേഹം മാറിനില്‍ക്കുകയാണെങ്കില്‍ മകന്‍ അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയും ഉയരുന്നുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment