by webdesk3 on | 10-03-2026 11:50:36
കോട്ടയം: മന്ത്രി ഗണേഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേഷ് കുമാര്‍ വഷളായ മന്ത്രിയാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിനെക്കുറിച്ച് താന്‍ നാളുകളായി പറയുന്ന കാര്യങ്ങളാണിതെന്നും എന്നാല്‍ ആവര്‍ത്തിക്കാന്‍ താല്പര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുടുംബത്തോടും വീട്ടുകാരോടും ചെയ്ത കാര്യങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി ആയതോടെ എങ്കിലും നിലയും നിലവാരവും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി അല്ലെങ്കിലും ഭാരതീയ സംസ്കാരത്തിന് യോജിക്കാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ഗണേഷിന് പെണ്ണിനോടും പൊന്നിനോടും ഏറെ താല്പര്യമുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
പൊതുപ്രവര്‍ത്തനം മാന്യമായി നടത്തണമെന്നും ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ ഇരുന്ന് തറപ്രവര്ത്തനം നടത്തിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഭാര്യ പരാതി പിന്‍വലിച്ചതുകൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്ത് ആണെന്നും തെരഞ്ഞെടുപ്പ് കാലത്ത് അപവാദങ്ങള്‍ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
സ്പാര്‍ക്ക് ഡാറ്റ ചോര്‍ച്ച: സ്വകാര്യതാ ലംഘന ഹര്‍ജി തള്ളി ഹൈക്കോടതി
ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളല്‍; കോഴിക്കോട് സ്വദേശിനിയുടെ മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസ്
ഗണേഷ് വഷളായ മന്ത്രി; നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് വെള്ളാപ്പള്ളി നടേശന്
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പി ജെ ജോസഫ് മാറിനില്‍ക്കും
ഇറാന്റെ ആണവ ശേഷി തകര്‍ത്താല്‍ വിജയമെന്ന് ട്രംപ്; ഹോര്മൂസിനെക്കുറിച്ചും നിര്‍ണായക പരാമര്‍ശം
നടിയെ ആക്രമിച്ച കേസ്: ദിലീപിന് നോട്ടീസ്
പ്രധാനമന്ത്രി നാളെ കൊച്ചിയില്‍; എന്‍ഡിഎയുടെ പ്രചാരണത്തിന് തുടക്കമിടും
പ്രശ്നം ഒത്തുതീര്‍പ്പായി; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്
സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്കാന് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍
മന്ത്രി ഗണേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം; മുഖ്യമന്ത്രിയെ കണ്ടേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്