News Kerala

എസ്എസ്എല്‍സി ഫലം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന് പ്രഖ്യാപിക്കും

Axenews | എസ്എസ്എല്‍സി ഫലം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന് പ്രഖ്യാപിക്കും

by webdesk3 on | 28-04-2026 01:33:48

Share: Share on WhatsApp Visits: 60


എസ്എസ്എല്‍സി ഫലം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന് പ്രഖ്യാപിക്കും


തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 22ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലപ്രഖ്യാപനത്തിന് ശേഷം പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുകയും, അതിന്റെ ഫലം മെയ് അവസാനവാരത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. പ്ലസ് വണ്‍ പരീക്ഷാഫലം ജൂണ്‍ 10ന് പുറത്തുവരുമെന്നും മന്ത്രി അറിയിച്ചു.

Share:

Search

Recent News
Popular News
Top Trending


Leave a Comment