by webdesk3 on | 09-03-2026 12:09:51 Last Updated by webdesk2
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിയ സമരത്തിനിടെ സംഘര്‍ഷാവസ്ഥ. സമരത്തിനിറങ്ങിയ നഴ്സുമാരെ തടഞ്ഞുവെച്ചതോടൊപ്പം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായും നഴ്സുമാര്‍ ആരോപിച്ചു.
കുറഞ്ഞത് 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സംസ്ഥാനതലത്തില്‍ ഇന്ന് മുതല്‍ പണിമുടക്കി സമരം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലുള്‍പ്പെടെ നിരവധി നഴ്സുമാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തു.
സമരം നടത്തുമെന്ന് ഇന്നലെ രാത്രി തന്നെ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെന്ന് യുഎന്‍എ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ രാവിലെ നഴ്സുമാര്‍ക്ക് ക്ലാസ് ഉണ്ടെന്ന പേരില്‍ തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചു.
ഇന്ന് കൂടുതല്‍ നഴ്സുമാര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്തതായി നഴ്സുമാര്‍ ആരോപിച്ചു. സമരം തുടരുമെന്നും അടിസ്ഥാന ആവശ്യങ്ങള്‍ പോലും ആശുപത്രി അധികൃതര്‍ പരിഗണിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സമരത്തില്‍ പങ്കെടുക്കുന്ന സ്റ്റാഫുകളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായും നഴ്സുമാര്‍ ആരോപിച്ചു.
അതേസമയം നഴ്സുമാരെ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ആശുപത്രി മാനേജ്മെന്റ് നിഷേധിച്ചു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ആശുപത്രി അധികൃതര്‍ ഇതുവരെ നടത്തിയിട്ടില്ല.
ഇന്ധനവില കുതിപ്പ്: വിമാന സര്‍വീസുകള്‍ നിലയ്ക്കാമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ്
വി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രിയായി ചിത്രീകരിച്ച് ഫ്ലെക്സുകള്‍; കോണ്‍ഗ്രസില്‍ വിവാദം
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ്: സര്‍ക്കാരിനെതിരെ സന്ദീപ് വാര്യരുടെ വിമര്‍ശനം
മില്‍മ പാലിന് ലിറ്ററിന് 4രൂപവരെ വിലവര്‍ധനയ്ക്ക് ധാരണ
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു; ഇനി തടസമില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്ഐടി
ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് കെഎസ്ഇബി
അധികബാധ്യതയുണ്ടാവാതിരിക്കാന് ലോഡ്ഷെഡിങ്; വൈദ്യുതി ചാര്‍ജ് വര്‍ധന ഒഴിവാക്കാന്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയില്‍
മില്‍മ പാല് വില വര്‍ധന; തീരുമാനം ഇന്നുണ്ടായേക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്