News Kerala

പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് സുരേഷ് ഗോപി

Axenews | പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് സുരേഷ് ഗോപി

by webdesk3 on | 04-03-2026 12:03:33

Share: Share on WhatsApp Visits: 56


 പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നു;  ജാഗ്രത പാലിക്കണമെന്ന് സുരേഷ് ഗോപി


പശ്ചിമേഷ്യയില്‍ യുദ്ധാവസ്ഥ അഞ്ചാം ദിവസവും തുടരുന്നതിനിടെ സ്ഥിതിഗതികള്‍ ആശങ്കജനകമായി തുടരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരും മിഡില്‍ ഈസ്റ്റിലെ ഇന്ത്യന്‍ എംബസികളും ഇടപെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാര്‍ പരമാവധി സ്വയം സംരക്ഷണം ഉറപ്പാക്കണമെന്നും സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ആക്രമണങ്ങള്‍ എവിടുനിന്ന് ഉണ്ടാകുമെന്ന് വ്യക്തമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യക്കാരുടെ സുരക്ഷയും ആവശ്യങ്ങളും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഇതിനിടെ ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷവാതാവരണം രൂപപ്പെട്ടു. ദുബായിയില്‍ ഇറാന്‍ നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന ഡ്രോണ്‍ ആക്രമണം ആശങ്ക സൃഷ്ടിച്ചു. യുഎസ് നയതന്ത്ര കാര്യാലയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം. എന്നാല്‍ ഡ്രോണ്‍ ശ്രമം പരാജയപ്പെടുത്തിയതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. മുന്‍ദിവസം ഗള്‍ഫ് മേഖലയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment