News Kerala

വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്

Axenews | വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്

by webdesk3 on | 24-02-2026 12:38:15

Share: Share on WhatsApp Visits: 49


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്



കൊച്ചിയിലെ വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹത്തിനടുത്ത് കണ്ടെത്തിയ മൊബൈല്‍ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടത് ഇവരാണോ എന്നത് സ്ഥിരീകരിക്കാന്‍ പൊലീസ് അന്വേഷണം തുടരുന്നു.

ഇന്ന് രാവിലെയാണ് ട്രാക്കിനടുത്ത് യുവതിയുടെ മൃതദേഹം കിടക്കുന്നതായി കണ്ടതായി ലോക്കോ പൈലറ്റ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ട്രെയിനില്‍ നിന്ന് വീണ് സംഭവിച്ച അപകടമരണം അല്ലെന്നാണ് പ്രാഥമിക നിഗമനം.

യുവതിയുടെ മുഖത്തും ശരീരത്തും മുറിവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് സമീപം ലഭിച്ച ഫോണില്‍ നിന്നാണ് വ്യക്തിവിവരങ്ങള്‍ കണ്ടെത്തിയത്. കൂടാതെ നഗരത്തിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ സ്റ്റിക്കറുള്ള വസ്ത്രമാണ് യുവതി ധരിച്ചിരുന്നത്.

യുവതി കൊച്ചിയിലെ സ്ഥിരതാമസക്കാരിയാണോ, അല്ലെങ്കില്‍ കോട്ടയത്ത് നിന്ന് എത്തി നഗരത്തില്‍ താമസിച്ചിരുന്നോ എന്നതടക്കമുള്ള വിവരങ്ങള്‍ പൊലീസ് പരിശോധിച്ചു വരുന്നു. ഉപയോഗശൂന്യമായി കിടക്കുന്ന റെയില്‍വേ ട്രാക്ക് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം ട്രാക്കില്‍ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം.


Share:

Search

Recent News
Popular News
Top Trending


Leave a Comment