by webdesk2 on | 24-02-2026 11:36:31
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് പേര് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കോഴിക്കോട് കോര്‍പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് നടപടി. കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉടന്‍ തന്നെ അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. അതേസമയം, കോര്പറേഷന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘം അപകടം നടന്ന കെട്ടിടത്തില്‍ വിശദമായ പരിശോധന തുടരുകയാണ്.
അപകടം നടന്ന കെട്ടിടം സുരക്ഷിതമല്ലെന്നും ഉടന്‍ ഒഴിഞ്ഞുപോണമെന്നും ആവശ്യപ്പെട്ട് കോര്പറേഷന് അധികൃതര്‍ പതിപ്പിച്ച നോട്ടീസ് ശ്രീ ഗണേശ് ട്രേഡേഴ്സ് ഉടമ വിജയ് സിങ് വലിച്ചുകീറി കളഞ്ഞത് വലിയ പ്രതിഷേധത്തിന് കാരണമായി. കെട്ടിടത്തിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും സ്ലാബ് തകര്‍ന്നുവീണത് മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു. നോട്ടീസ് കീറിക്കളഞ്ഞതിനെ തുടര്‍ന്ന് ഉടമയും തൊഴിലാളികളും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ പോലീസ് ഇടപെട്ടാണ് വിജയ് സിങ്ങിനെ സ്ഥലത്തുനിന്ന് മാറ്റിയത്.
കോര്‍പറേഷന്റെ എന്‍ജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയില്‍ തനിക്ക് വിശ്വാസമില്ലെന്നും എന്‍.ഐ.ടി (NIT) സംഘം കെട്ടിടം പരിശോധിക്കണമെന്നുമാണ് വിജയ് സിങ്ങിന്റെ ആവശ്യം. തകര്‍ന്നു വീണ കെട്ടിടത്തില്‍ വീണ്ടും സ്ഥാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലോടെ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ബിജെപി സ്ഥാനാര്‍ഥി
വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്
നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി
വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കണ്ഠരര് രാജീവര്
പ്രധാനമന്ത്രി മാർച്ച് ആദ്യവാരം കൊച്ചിയിൽ
കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
വലിയങ്ങാടി അപകടത്തിന് കാരണം കോര്‍പറേഷന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്