News Kerala

കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

Axenews | കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

by webdesk2 on | 24-02-2026 07:48:08 Last Updated by webdesk3

Share: Share on WhatsApp Visits: 7


 കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കൊച്ചി: കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതി മരിച്ച നിലയില്‍. വൈറ്റില ഫ്‌ലൈഓവറിന് സമീപം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 

മൃതദേഹം ട്രെയിന്‍ കേറാത്ത ട്രാക്കിനു പുറത്താണ് ഇട്ടിരുന്നത്. പുലര്‍ച്ചെ ഇതുവഴി പോയ അമൃത എക്‌സ്പ്രസിലെ ലോക്കോപൈലറ്റാണ് പൊലീസിനെ വിവരമറിയിക്കുന്നത്. മൃതദേഹത്തിന് സമീപത്തു നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.







Share:

Search

Recent News
Popular News
Top Trending


Leave a Comment