by webdesk2 on | 21-02-2026 06:49:09 Last Updated by webdesk2
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെ 2,69,53,644 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളും 277 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. കൂടാതെ 2,23,558 പ്രവാസി വോട്ടര്‍മാരും 4,24,518 പുതിയ വോട്ടര്‍മാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഡിസംബര്‍ 23-ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരാണുണ്ടായിരുന്നത്. അന്ന് ഏകദേശം 24.08 ലക്ഷം പേര് പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. എന്നാല്‍ പുതിയ അപേക്ഷകള്‍ പരിഗണിച്ചതോടെ അന്തിമ പട്ടികയില്‍ 15,11,292 വോട്ടര്‍മാരുടെ വര്‍ധനവുണ്ടായി. കരട് പട്ടികയില്‍ നിന്ന് പരിശോധനകള്‍ക്ക് ശേഷം 53,229 പേരെ ഒഴിവാക്കിയിട്ടുണ്ട്. തീവ്ര പരിഷ്കരണ നടപടികള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കുന്ന ഈ പട്ടികയില്‍ മുന്‍പത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പട്ടികയെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടെന്നതും ശ്രദ്ധേയമാണ്.
കരട് പട്ടികയിന്മേലുള്ള പരാതികള്‍ സ്വീകരിക്കുകയും കൃത്യമായ ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ പട്ടിക ഇന്ന് പുറത്തിറക്കുന്നത്. വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പും മരണപ്പെട്ടവരുടെ വിവരങ്ങളും ഒഴിവാക്കി പട്ടിക കുറ്റമറ്റതാക്കാനുള്ള ശ്രമങ്ങളാണ് ഇത്തവണ നടന്നത്. പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് വഴി തങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താവുന്നതാണ്.
നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ബിജെപി സ്ഥാനാര്‍ഥി
വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്
നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി
വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കണ്ഠരര് രാജീവര്
പ്രധാനമന്ത്രി മാർച്ച് ആദ്യവാരം കൊച്ചിയിൽ
കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്