by webdesk2 on | 25-02-2026 07:44:45
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇസ്രയേലില്‍ എത്തും. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. 2017-ലെ ചരിത്രപരമായ സന്ദര്‍ശനത്തിന് ശേഷം ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി വീണ്ടും ഇസ്രയേലില്‍ എത്തുന്നത്.
പ്രതിരോധം, സുരക്ഷ, തൊഴില്‍, വാണിജ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇസ്രയേലിന്റെ വിഖ്യാതമായ അയേണ്‍ ഡോം പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള പദ്ധതി ഇന്ത്യയുടെ പരിഗണനയിലുണ്ട്. കൂടാതെ, ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കുന്ന ആരോ, മധ്യദൂര മിസൈല്‍ പ്രതിരോധത്തിനുള്ള ഡേവിഡ്സ് സ്ലിങ് എന്നിവയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നേക്കും. കഴിഞ്ഞ നവംബറില്‍ പ്രതിരോധ സെക്രട്ടറി ആര്.കെ. സിങ് നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനം ഈ ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു.
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശാസ്ത്ര-സാങ്കേതിക വിദ്യ, നവീകരണം, സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങളും ആഗോള വിഷയങ്ങളും ചര്‍ച്ചാവിഷയമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സമയക്രമത്തെച്ചൊല്ലി പാര്‍ലമെന്ററി സമിതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യുഎസ് ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ഇറാനിലുള്ള ഇന്ത്യക്കാരോട് മടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നത് ഉചിതമാണോ എന്നാണ് ചില അംഗങ്ങള്‍ ചോദ്യം ചെയ്യുന്നത്. എങ്കിലും, തന്ത്രപ്രധാനമായ മേഖലകളില്‍ ഇസ്രയേലുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ്.
മത്സരിക്കാൻ ഒരുങ്ങി 50 സിപിഎം എം.എൽ.എമാർ; പിണറായി അടക്കം സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന്
മലമ്പുഴയില്‍ എ സുരേഷ് വേണ്ട; അതൃപ്തിയുമായി കോണ്‍ഗ്രസ് നേതാക്കള്‍
നരേന്ദ്ര മോദി ഇന്ന് ഇസ്രയേലില്‍; പ്രതിരോധ സഹകരണം ശക്തമാക്കും
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഇനിയും സ്വര്‍ണം ബാക്കിയുണ്ടോ എന്ന പരിഹാസ ചോദ്യവുമായി സുപീംകോടതി
കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യന് ബിജെപി സ്ഥാനാര്‍ഥി
വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊതകമെന്ന് സ്ഥീരികരിച്ച് പൊലീസ്
നവകേരള സര്‍വേയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു
സര്‍ക്കാര്‍ ജീവനക്കാരുടെ വാട്സ്ആപ്പ് നമ്പറുകളിലേക്ക് സന്ദേശം: വിലക്കി ഹൈക്കോടതി
വലിയങ്ങാടി അപകടം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തന്ത്രി കണ്ഠരര് രാജീവര്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്