by webdesk2 on | 19-02-2026 11:45:33
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍ മന്ത്രിയും എറാണാകുളം തൃപ്പൂണിത്തുറ എംഎല്‍എയുമായ കെ ബാബു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്തരമൊരു തീരുമാനമെന്നും ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായ കെ. ബാബു 1991 മുതല്‍ തുടര്‍ച്ചയായി 25 വര്‍ഷം തൃപ്പൂണിത്തുറയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 2016-ല്‍ സി.പി.എമ്മിലെ എം. സ്വരാജിനോട് പരാജയപ്പെട്ടെങ്കിലും, 2021-ല്‍ നടന്ന ശക്തമായ പോരാട്ടത്തില്‍ 992 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിച്ചുകൊണ്ട് അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കെ. ബാബുവിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ട് എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന എം. സ്വരാജ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചു എന്നാരോപിച്ച് ബാബുവിന്റെ വിജയം റദ്ദാക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം. എന്നാല്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളുകയും ബാബുവിന്റെ വിജയം ശരിവെക്കുകയും ചെയ്തിരുന്നു.
ലൗ ജിഹാദ് കെട്ടുകഥയല്ല: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ സ്ഥലംമാറ്റ നടപടി
കെടിഡിസി ചെയര്മാന് സ്ഥാനം രാജിവെച്ച് പി കെ ശശി
പി ജി ഡോക്ടര്‍മാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.ബാബു
രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തരുത്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന മുന്നറിയിപ്പ്
കൊട്ടാരക്കര ലൈംഗികാതിക്രമ കേസ്: മുരാരി തന്ത്രി രാജന് ബാബുവുമായി തെളിവെടുപ്പ് നടത്തുന്നു
അഖില്‍ മാരാര്‍ കൊല്ലത്ത് മത്സരിച്ചേക്കും; ട്വന്റി ട്വന്റി നേതാക്കളുമായി ചര്‍ച്ച നടത്തി
ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നു; ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നടക്കില്ല
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്