by webdesk2 on | 19-02-2026 11:07:37 Last Updated by webdesk3
കൊല്ലം: സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായും കൊല്ലം ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചന. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ട്വന്റി ട്വന്റി നേതൃത്വവുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി അഖില്‍ മാരാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി നേതൃത്വമാണ് ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം നടത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
അഖില്‍ മാരാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ സജീവ പരിഗണന നല്‍കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു. അഖിലിന് നിലവില്‍ പാര്‍ട്ടിയില്‍ അംഗത്വമില്ലെന്നും എന്നാല്‍ ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എ ഘടകകക്ഷികളുമായി ആലോചിച്ച ശേഷമാകും ട്വന്റി ട്വന്റിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുകയെന്നും സാബു എം. ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന അഖില്‍ മാരാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അഖിലിന്റെ ജനപ്രീതിയും കൊല്ലത്തുള്ള സ്വാധീനവും കണക്കിലെടുത്ത് ബി.ജെ.പി നേതൃത്വവും അദ്ദേഹത്തെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ വാഗ്ദാനത്തോട് അഖില്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഇതോടെയാണ് അഖില്‍ ട്വന്റി ട്വന്റിയുമായി കൂടുതല്‍ അടുത്തതെന്നാണ് സൂചന.
കൊല്ലത്ത് അഖില്‍ മാരാര്‍ മത്സരരംഗത്തിറങ്ങുകയാണെങ്കില്‍ അത് ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ കൂടുതല്‍ പ്രവചനാതീതമാക്കും. സിനിമയ്ക്കും രാഷ്ട്രീയത്തിനും പുറമെ വലിയൊരു ആരാധകവൃന്ദമുള്ള അഖിലിന്റെ വരവ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ വെല്ലുവിളിയായേക്കും. വരും ദിവസങ്ങളില്‍ പാര്‍ട്ടിയംഗത്വം സ്വീകരിക്കുന്നതോടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലൗ ജിഹാദ് കെട്ടുകഥയല്ല: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ സ്ഥലംമാറ്റ നടപടി
കെടിഡിസി ചെയര്മാന് സ്ഥാനം രാജിവെച്ച് പി കെ ശശി
പി ജി ഡോക്ടര്‍മാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.ബാബു
രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തരുത്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന മുന്നറിയിപ്പ്
കൊട്ടാരക്കര ലൈംഗികാതിക്രമ കേസ്: മുരാരി തന്ത്രി രാജന് ബാബുവുമായി തെളിവെടുപ്പ് നടത്തുന്നു
അഖില്‍ മാരാര്‍ കൊല്ലത്ത് മത്സരിച്ചേക്കും; ട്വന്റി ട്വന്റി നേതാക്കളുമായി ചര്‍ച്ച നടത്തി
ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നു; ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നടക്കില്ല
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്