by webdesk3 on | 19-02-2026 11:38:35
കൊല്ലം ജില്ലയിലെ കൊട്ടാരക്കര പുത്തൂരില്‍ 16 കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ മുരാരി തന്ത്രി എന്ന രാജന് ബാബുവുമായി അന്വേഷണസംഘം വിശദമായ തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ എത്തിച്ച ജ്യോതിഷാലയത്തിലെ അടച്ചിട്ട മുറിയിലും സംഘം പരിശോധന നടത്തി. രാജന് ബാബു താന്ത്രിക വിദ്യകള്‍ പഠിച്ചിട്ടില്ലെന്നതാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
അതിക്രമത്തിനിടെ പെണ്‍കുട്ടിക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ ബാധ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി തലയിടിച്ച് വീണതാണെന്നാണ് തെളിവെടുപ്പിനിടെ രാജന് ബാബു പൊലീസിനോട് പറഞ്ഞത്. അടച്ചിട്ട മുറിയില്‍ എന്ത് ബാധ ഒഴിപ്പിക്കലാണ് നടത്തിയതെന്ന ചോദ്യത്തിന് ഇയാള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
പ്രതിയുടെ മുന്‍കാല പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളും പൊലീസ് വിശദമായി പരിശോധിക്കും. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാകാമെന്ന സംശയം അന്വേഷണസംഘത്തിന് നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവം നടന്ന സമയത്ത് ജ്യോതിഷാലയത്തില്‍ രാജന് ബാബുവിന്റെ അമ്മയും ഭാര്യയും ഉണ്ടായിരുന്നതായും, ഇരുവരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ മുറിയിലേക്ക് എത്തിച്ചതെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയത്.
അതേസമയം തനിക്ക് എതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാട് മുരാരി തന്ത്രി ആവര്‍ത്തിച്ചു. കേസിലെ മറ്റ് സാഹചര്യങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ലൗ ജിഹാദ് കെട്ടുകഥയല്ല: മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍
പേരൂര്‍ക്കട ഇഎസ്ഐ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ സ്ഥലംമാറ്റ നടപടി
കെടിഡിസി ചെയര്മാന് സ്ഥാനം രാജിവെച്ച് പി കെ ശശി
പി ജി ഡോക്ടര്‍മാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ആരോഗ്യമന്ത്രി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.ബാബു
രഹസ്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തരുത്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന മുന്നറിയിപ്പ്
കൊട്ടാരക്കര ലൈംഗികാതിക്രമ കേസ്: മുരാരി തന്ത്രി രാജന് ബാബുവുമായി തെളിവെടുപ്പ് നടത്തുന്നു
അഖില്‍ മാരാര്‍ കൊല്ലത്ത് മത്സരിച്ചേക്കും; ട്വന്റി ട്വന്റി നേതാക്കളുമായി ചര്‍ച്ച നടത്തി
ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുന്നു; ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നടക്കില്ല
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെയും മോഹന്‍ലാലിന്റെയും മൊഴി ഉടന്‍ രേഖപ്പെടുത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്