News Kerala

നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു; അസൂയപൂണ്ട പ്രചാരണമെന്ന് വിഡി സതീശന്‍

Axenews | നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു; അസൂയപൂണ്ട പ്രചാരണമെന്ന് വിഡി സതീശന്‍

by webdesk3 on | 12-02-2026 12:08:32 Last Updated by webdesk3

Share: Share on WhatsApp Visits: 71


നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു; അസൂയപൂണ്ട പ്രചാരണമെന്ന് വിഡി സതീശന്‍



കുറ്റ്യാടി: പുതുയുഗ യാത്രയുടെ ഭാഗമായി കുറ്റ്യാടിയില്‍ നടന്ന സ്വീകരണ പരിപാടിയുടെ വേദിയില്‍ ഉണ്ടായ തര്‍ക്കത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. തന്റെ നേതൃത്വത്തിലാണ് പുതുയുഗ യാത്ര നടക്കുന്നതെന്നും, ജാഥയ്ക്കിടെ ഉണ്ടായ നിസാര കാര്യങ്ങള്‍ അനാവശ്യമായി ഊതിപ്പെരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാഥയുടെ ജനപ്രീതി കണ്ട് അസൂയപ്പെടുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും സതീശന്‍ ആരോപിച്ചു.

സമയം വൈകിയതിനാല്‍ തന്നെ പ്രസംഗിക്കാന്‍ വിളിക്കാന്‍ ഷാഫി പറമ്പില്‍ എംപിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണുവെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ കള്ളവാര്‍ത്ത പ്രചരിപ്പിച്ചുവെന്നും സതീശന്‍ പറഞ്ഞു. അധ്യക്ഷനായ ഷാഫി പറമ്പിലിനെ പ്രസംഗിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും സമയം വൈകിയതിനാല്‍ പ്രസംഗിക്കില്ലെന്ന് ഷാഫി അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ പുതുയുഗ യാത്ര മാറ്റിവെക്കേണ്ട കാര്യമില്ലെന്നും, എല്‍ഡിഎഫ് യാത്ര മാറ്റിവെച്ചതിന്റെ കാരണം അവര്‍ വ്യക്തമാക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. പണിമുടക്കിന്റെ ആവശ്യങ്ങളോട് കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണയുണ്ടെന്നും, യാത്രയില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment