by webdesk3 on | 12-02-2026 11:50:08
ധാക്ക: ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴരയ്ക്ക് ആരംഭിച്ച പോളിങ് വൈകിട്ട് നാലരയ്ക്ക് അവസാനിക്കും. 2024 ഓഗസ്റ്റില്‍ നടന്ന ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷേയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായ ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്.
പാര്‍ലമെന്റിലെ 300 സീറ്റുകളിലേക്കായി 1981 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി)യും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 11 പാര്‍ട്ടികളുടെ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടം.
2024ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ നഹീദ് ഇസ്ലാം രൂപം നല്കിയ പുതിയ പാര്‍ട്ടിയായ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമി നേതൃത്വം നല്കുന്ന സഖ്യത്തിലുണ്ട്. അതേസമയം, വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഷേയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നില്ല.
പൊതു തിരഞ്ഞെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്കരണവുമായി ബന്ധപ്പെട്ട ജൂലൈ ചാര്‍ട്ടര്‍ ഹിതപരിശോധനയും ഇന്ന് തന്നെ നടക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
ആഗോള അയ്യപ്പ സംഗമ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട്; കോടതിയുത്തരവ് ലംഘിച്ചതായി സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്
നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു; അസൂയപൂണ്ട പ്രചാരണമെന്ന് വിഡി സതീശന്
ശബരിമലയില്‍ ജീവനക്കാരുടെ പണമിടപാടുകള്‍ക്ക് ഹൈക്കോടതി അന്വേഷണം; മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
ഐഎന്‍ടിയുസി പണിമുടക്കില്‍ നിന്ന് മാറിനില്ക്കുന്നു; തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു: എംവി ഗോവിന്ദന്
ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ്: പ്രധാന പോരാട്ടം ബി.എന്‍.പി-ജമാഅത്ത് സഖ്യങ്ങള്‍ക്കിടയില്‍
ശബരിമല സ്വര്‍ണക്കൊള്ള: കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം
ആദ്യ ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
സ്പായിലെ കൂട്ടബലാത്സംഗം: ക്വട്ടേഷന്‍ അല്ല; പ്രതികള്‍ എത്തിയത് ഗുണ്ടാ പിരിവിനെന്ന് പൊലീസ്
ശബരിമല സ്വര്‍ണക്കൊള്ള: തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയില്‍
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം: ദേശീയ പണിമുടക്ക് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്