by webdesk2 on | 12-02-2026 11:07:33 Last Updated by webdesk3
കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസില്‍ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്. ബൈജുവിന് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. നിശ്ചിത സമയത്തിനകം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. എന്നാല്‍, ദ്വാരപാലക ശില്പ കേസിലെ റിമാന്‍ഡ് തുടരുന്നതിനാല്‍ അദ്ദേഹത്തിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. അതേസമയം, കേസിലെ മറ്റൊരു പ്രതിയും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ.പി. ശങ്കരദാസിന്റെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇദ്ദേഹത്തെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയില്ല.
കേസിലെ നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം പ്രത്യേക അന്വേഷണ സംഘം ഇന്ന് സന്നിധാനത്ത് ആരംഭിക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ പമ്പയിലെത്തും. സ്വര്‍ണ്ണം പൂശിയ പാളികളില്‍ നിന്നും മറ്റ് ഉരുപ്പടികളില്‍ നിന്നുമായി മൂന്ന് ദിവസത്തോളം നീളുന്ന പരിശോധനയാണ് നിശ്ചയിച്ചിട്ടുള്ളത്. ലീഗല്‍ മെട്രോളജി ഗോള്‍ഡ് അസ്സെസ്മെന്റ് വിഭാഗവും എസ്.ഐ.ടിയോടൊപ്പം ഉണ്ടാകും. എക്സ്-റേ ഫ്ളൂറോസീന്‍സ് സ്പെക്ട്രോസ്കോപ്പി ഉള്‍പ്പെടെയുള്ള അത്യാധുനിക പരിശോധനകള്‍ക്കായി മുംബൈയിലെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ അടക്കമുള്ള ലാബുകളെയാണ് പരിഗണിക്കുന്നത്. ശേഖരിക്കുന്ന സാമ്പിളുകള്‍ എവിടേക്ക് അയക്കണമെന്ന കാര്യം ഈ മാസം 19-നകം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട്; കോടതിയുത്തരവ് ലംഘിച്ചതായി സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്
നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു; അസൂയപൂണ്ട പ്രചാരണമെന്ന് വിഡി സതീശന്
ശബരിമലയില്‍ ജീവനക്കാരുടെ പണമിടപാടുകള്‍ക്ക് ഹൈക്കോടതി അന്വേഷണം; മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
ഐഎന്‍ടിയുസി പണിമുടക്കില്‍ നിന്ന് മാറിനില്ക്കുന്നു; തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു: എംവി ഗോവിന്ദന്
ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ്: പ്രധാന പോരാട്ടം ബി.എന്‍.പി-ജമാഅത്ത് സഖ്യങ്ങള്‍ക്കിടയില്‍
ശബരിമല സ്വര്‍ണക്കൊള്ള: കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം
ആദ്യ ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
സ്പായിലെ കൂട്ടബലാത്സംഗം: ക്വട്ടേഷന്‍ അല്ല; പ്രതികള്‍ എത്തിയത് ഗുണ്ടാ പിരിവിനെന്ന് പൊലീസ്
ശബരിമല സ്വര്‍ണക്കൊള്ള: തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് ശബരിമലയില്‍
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയം: ദേശീയ പണിമുടക്ക് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്