News Kerala

ആദ്യ ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Axenews | ആദ്യ ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

by webdesk2 on | 12-02-2026 10:32:59 Last Updated by webdesk3

Share: Share on WhatsApp Visits: 5


ആദ്യ ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

കൊച്ചി: ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കിയത്. ഫെബ്രുവരി 16-ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും തുടര്‍ച്ചയായ മൂന്ന് ദിവസം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ചോദ്യം ചെയ്യലിന് വിധേയനാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ സമയമത്രയും പ്രതി കസ്റ്റഡിയിലാണെന്ന് കണക്കാക്കാം. കൂടാതെ തന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നും, വൈദ്യപരിശോധനയ്ക്കും പൊട്ടന്‍സി ടെസ്റ്റിനും  വിധേയനാകണമെന്നും കോടതി ഉത്തരവിട്ടു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യത്തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന രാഹുലിന്റെ വാദം കോടതി ഭാഗികമായി അംഗീകരിച്ചു. പരാതിക്കാരിയുമായുള്ളത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും, അവര്‍ വിവാഹിതയാണെന്ന അറിവോടെ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമോ ധാര്‍മ്മികമോ ആയ തടസ്സമല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നല്‍കുന്നത് തന്റെ സുരക്ഷയെ ബാധിക്കുമെന്ന അതിജീവിതയുടെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കോടതി തള്ളി. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേരളം വിട്ടുപോകരുതെന്നും നിര്‍ദ്ദേശമുണ്ട്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാം. നേരത്തെ രണ്ട് സമാന കേസുകളില്‍ കൂടി രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment