News Kerala

ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

Axenews | ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

by webdesk2 on | 27-01-2026 11:35:33 Last Updated by webdesk3

Share: Share on WhatsApp Visits: 72


ശബരിമല സ്വര്‍ണക്കൊള്ള: എ. പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. ഇതോടെ ഫെബ്രുവരി 10-ന് പത്മകുമാറിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിടുന്നതോടെ സ്വാഭാവിക ജാമ്യത്തിനായി നീക്കം നടത്താനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. എന്നാല്‍ ഇതിന് മുന്‍പായി പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള കഠിനശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

കേസില്‍ പത്മകുമാറിന് ക്രിമിനല്‍ ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഉണ്ടായതെന്ന് കോടതി വിമര്‍ശിച്ചു. തന്ത്രിയുടെ കര്‍ശനമായ എതിര്‍പ്പും അഭിപ്രായങ്ങളും അവഗണിച്ചുകൊണ്ടാണ് പത്മകുമാര്‍ സ്വര്‍ണ്ണപ്പാളികള്‍ വിട്ടുനല്‍കിയതെന്ന ഗൗരവകരമായ കണ്ടെത്തലാണ് എസ്‌ഐടി കോടതിയെ അറിയിച്ചിരിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment