News Kerala

രാഹുല്‍ മാങ്കൂട്ടത്തിലെ അയോഗ്യനാക്കണം; സ്പീക്കര്‍ക്ക് പരാതി നല്‍കി വാമനപുരം എംഎല്‍എ

Axenews | രാഹുല്‍ മാങ്കൂട്ടത്തിലെ അയോഗ്യനാക്കണം; സ്പീക്കര്‍ക്ക് പരാതി നല്‍കി വാമനപുരം എംഎല്‍എ

by webdesk2 on | 14-01-2026 09:34:15

Share: Share on WhatsApp Visits: 6


രാഹുല്‍ മാങ്കൂട്ടത്തിലെ അയോഗ്യനാക്കണം; സ്പീക്കര്‍ക്ക് പരാതി നല്‍കി വാമനപുരം എംഎല്‍എ

രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് വാമനപുരം എം.എല്‍.എ ഡി.കെ. മുരളി സ്പീക്കര്‍ എ.എന്‍. ഷംസീറിന് ഔദ്യോഗിക പരാതി നല്‍കി. രാഹുലിനെതിരെ നിരവധി സ്ത്രീ പീഡനക്കേസുകള്‍ നിലവിലുണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തി സഭയില്‍ തുടരുന്നത് ജനാധിപത്യത്തിന് ഉചിതമല്ലെന്നുമാണ് പരാതിയിലെ പ്രധാന വാദം. 

ഈ പരാതി കൂടുതല്‍ പരിശോധനകള്‍ക്കായി സ്പീക്കര്‍ ലെജിസ്ലേറ്റര്‍ സെക്രട്ടേറിയറ്റിന് കൈമാറിയിട്ടുണ്ട്. രാഹുലിനെതിരെ മുന്‍പ് വ്യക്തികള്‍ പരാതി നല്‍കിയിരുന്നെങ്കിലും, നിയമസഭയുടെ ചട്ടമനുസരിച്ച് ഒരു എം.എല്‍.എ പരാതി നല്‍കിയാല്‍ മാത്രമേ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് അത് കൈമാറാന്‍ കഴിയൂ എന്ന് സ്പീക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.കെ. മുരളി എം.എല്‍.എ നേരിട്ട് പരാതിയുമായി രംഗത്തെത്തിയത്.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, എം.എല്‍.എയുടെ പരാതി എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂ എന്ന് സ്പീക്കര്‍ അറിയിച്ചു. ഒരു വ്യക്തിയുടെ പെരുമാറ്റം കൊണ്ട് സഭയുടെ അന്തസ്സ് ഇടിയില്ലെന്നും ഒരു കൊട്ടയിലെ ഒരു മാങ്ങ ചീഞ്ഞാല്‍ എല്ലാം മോശമായി എന്ന് പറയാനാവില്ല എന്നും അദ്ദേഹം നിരീക്ഷിച്ചു. എങ്കിലും സഭാംഗങ്ങള്‍ സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും ജനങ്ങള്‍ ജനപ്രതിനിധികളില്‍ നിന്ന് മാന്യമായ പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഈ വിഷയത്തില്‍ എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം നിര്‍ണ്ണായകമാകും.


Share:

Search

Recent News
Popular News
Top Trending


Leave a Comment