by webdesk2 on | 14-01-2026 12:08:59
കോട്ടയം: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഷ്ട്രീയ കേരളത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് വിരാമമിട്ട്, ഇടത് മുന്നണിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ ജോസ് കെ. മാണി പ്രഖ്യാപിച്ചു. യുഡിഎഫിലേക്ക് മടങ്ങുമെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ അദ്ദേഹം, കോട്ടയത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്.
വിശുദ്ധ ഗ്രന്ഥത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജോസ് കെ. മാണി തന്റെ പ്രസംഗം ആരംഭിച്ചത്. ജറുസലേമിലെ സഹോദരിമാരെ, എന്നെയോര്‍ത്ത് നിങ്ങള്‍ കരയണ്ട; നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് വിലപിക്കൂ എന്ന ഈശോ മിശിഹായുടെ വചനം പരാമര്‍ശിച്ച അദ്ദേഹം, തങ്ങളുടെ നിലപാടിനെ ചൊല്ലി ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് വ്യക്തമാക്കി. പാര്‍ട്ടി എന്ത് നിലപാടെടുക്കും എന്നതിനെക്കുറിച്ച് വര്‍ഷങ്ങളായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നടന്ന എല്‍ഡിഎഫ് സമരപരിപാടികളില്‍ നിന്ന് വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ സൂചനയാണെന്ന പ്രചാരണത്തിനും അദ്ദേഹം മറുപടി നല്‍കി. പിതാവ് കെ.എം മാണിയുടെ അടുത്ത സുഹൃത്ത് ദുബായില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായതിനാലാണ് അദ്ദേഹത്തെ കാണാന്‍ കുടുംബത്തോടൊപ്പം പോയതെന്നും, ഈ വിവരം മുന്നണി നേതൃത്വത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും എവിടെ പോകുമ്പോഴും മാധ്യമങ്ങളെ അറിയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസിന് ഒരു നിലപാടെയുള്ളു. അത് ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും ഇത് പറയാന്‍ പറ്റുമോ - അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയൊരു തീരുമാനമെടുത്താല്‍ അഞ്ച് എംഎല്‍എമാരും കൂടെ നില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് അഞ്ച് വര്‍ഷം മുന്‍പ് എടുത്ത നിലപാടിനെ ഒരു മാറ്റവും വന്നിട്ടില്ല. ഞങ്ങളെ യുഡിഎഫ് പുറത്താക്കുകയാണ് ചെയ്തത്. അതിന് ശേഷം ഞങ്ങള്‍ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് നിലപാടെടുത്തു. ആ നിലപാട് ഉറച്ചതാണ്. എല്‍ഡിഎഫില്‍ ഹാപ്പിയാണ്. ഞാന്‍ എവിടെയെങ്കിലും നിലപാടില്‍ വെള്ളം ചേര്‍ത്തതായി കാണാന്‍ കഴിയുമോ - ജോസ് കെ മാണി ചോദിച്ചു. സഭ ഒരു കാരണവശാലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണകൊള്ള: ഉണ്ണികൃഷ്ണന് പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി
കേരള കോണ്‍ഗ്രസ് എമ്മിന് ഒരു നിലപാടേയുള്ളു, എല്‍ഡിഎഫില്‍ തുടരും: ജോസ് കെ മാണി
ഹോട്ടലിലെത്തിയത് അതിജീവിതയെ കാണാന്‍; പീഡനാരോപണത്തില്‍ മറുപടി നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലാപ്ടോപ്പ് കണ്ടെത്താന്‍ അന്വേഷണം; പാലക്കാടും വടകരയിലും പരിശോധന നടത്തും
ലൈംഗിക പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലുമായി തിരുവല്ലയിലെ ഹോട്ടലില്‍ തെളിവെടുപ്പ്
ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം; ഡിജിപിക്ക് പരാതി നല്‍കി അതിജീവിത
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കും; ഹോം ഗ്രൗണ്ടായി കോഴിക്കോടും മലപ്പുറവും പരിഗണനയില്‍
ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നു
മാറ്റിവെച്ച തദ്ദേശ തിരഞ്ഞെടുപ്പ്: വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം: അഭ്യൂഹങ്ങള്‍ തള്ളി റോഷി അഗസ്റ്റിന്; തെരഞ്ഞെടുപ്പിന് മുമ്പ് വിസ്മയങ്ങള്‍ സംഭവിക്കും എന്ന് വി.ഡി. സതീശന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്