News Kerala

കരൂര്‍ ദുരന്തം: വിജയുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍

Axenews | കരൂര്‍ ദുരന്തം: വിജയുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍

by webdesk3 on | 10-01-2026 11:52:56 Last Updated by webdesk3

Share: Share on WhatsApp Visits: 51


 കരൂര്‍ ദുരന്തം: വിജയുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയില്‍



കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയിന്റെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു. പനയൂരിലെ വീട്ടില്‍ നിന്നാണ്  വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്.  പിന്നീട് വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് വരുന്ന ജനുവരി 12ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ വിജയ്ക്ക് സിബിഐ നേരത്തെ നോട്ടീസ് അയച്ചിരുന്നു.

2025 സെപ്തംബര്‍ 27ന് നടന്ന ടിവികെ റാലിയില്‍ ഉണ്ടായ തിരക്കും തിക്കിലും മൂലം ഉണ്ടായ കരൂര്‍ ദുരന്തത്തില്‍ 41 പേര്‍ മരിക്കുകയും 60ല്‍പ്പരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതോടൊപ്പം ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ ചിലരുടെ ചോദ്യം ചെയ്യല്‍ 10 മണിക്കൂറിലേറെ നീണ്ടിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 13ന് സുപ്രീംകോടതിയാണ് ദുരന്തത്തില്‍ സിബിഐ അന്വേഷണം നിര്‍ദേശിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രീംകോടതി ഇടപെടല്‍. 


Share:

Search

Recent News
Popular News
Top Trending


Leave a Comment