News Kerala

കേരളത്തില്‍ തനിച്ച് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി; സംസ്ഥാനനേതാക്കള്‍ കെജ്രിവാളിനെ കണ്ടു

Axenews | കേരളത്തില്‍ തനിച്ച് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി; സംസ്ഥാനനേതാക്കള്‍ കെജ്രിവാളിനെ കണ്ടു

by webdesk2 on | 10-01-2026 06:34:43 Last Updated by webdesk3

Share: Share on WhatsApp Visits: 7


കേരളത്തില്‍ തനിച്ച് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി; സംസ്ഥാനനേതാക്കള്‍ കെജ്രിവാളിനെ കണ്ടു

ന്യൂഡല്‍ഹി:  കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരുവിധ തിരഞ്ഞെടുപ്പ് സഖ്യവും വേണ്ടെന്ന ദേശീയ നയത്തിന്റെ അടിസ്ഥാനത്തില്‍, കേരളത്തില്‍ തനിച്ച് പോരാടാന്‍ സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ അനുമതി നല്‍കി. ഇന്ത്യ പ്രതിപക്ഷ സഖ്യത്തില്‍ നിന്ന് പിന്മാറിയ ശേഷം സ്വീകരിച്ച പുതിയ രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായാണ് കേരളത്തിലും ഈ മാറ്റം നടപ്പിലാക്കുന്നത്.

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഎപി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ജയിച്ച പാര്‍ട്ടിയുടെ ജനപ്രതിനിധികളെ കെജ്രിവാള്‍ ചടങ്ങില്‍ അഭിനന്ദിച്ചു. വര്‍ക്കിങ് പ്രസിഡന്റ് സെലിന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി അലി സുജാത്, ഖജാന്‍ജി ഷാജി ഫ്രാന്‍സിസ് എന്നിവരും ഡല്‍ഹിയിലെത്തിയ സംഘത്തിലുണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി കേരള പ്രഭാരിയും ഡല്‍ഹി കോര്‍പ്പറേഷന്‍ മുന്‍ മേയറുമായ ഷെല്ലി ഒബ്രോയി കൂടി ഉള്‍പ്പെടുന്ന സംസ്ഥാനതല സ്‌ക്രീനിങ് സമിതി രൂപീകരിക്കും. ഈ സമിതി നിര്‍ദ്ദേശിക്കുന്ന പേരുകള്‍ക്ക് ഡല്‍ഹിയിലെ കേന്ദ്ര നേതൃത്വമാകും അന്തിമ അംഗീകാരം നല്‍കുക. നിലവില്‍ പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഈ മാസം തന്നെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രത്തിന് കൈമാറുമെന്നും സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വ്യക്തമാക്കി.

സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും മത്സരിക്കാനാണ് നിലവിലെ നിര്‍ദ്ദേശമെങ്കിലും ജനസമ്മതിയും വിജയസാധ്യതയും പരിഗണിച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20-യുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിലും അത് പിന്നീട് തകരുകയായിരുന്നു. ഇത്തവണ ഒരു മുന്നണിയുടെയും ഭാഗമാകാതെ സ്വതന്ത്രമായി ജനവിധി തേടാനാണ് എഎപി ലക്ഷ്യമിടുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment