News Kerala

സ്വര്‍ണക്കൊള്ള: ആ പേരുകളിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍

Axenews | സ്വര്‍ണക്കൊള്ള: ആ പേരുകളിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍

by webdesk2 on | 09-01-2026 08:06:06 Last Updated by webdesk2

Share: Share on WhatsApp Visits: 8


സ്വര്‍ണക്കൊള്ള: ആ പേരുകളിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ലെന്ന് കെ.സി. വേണുഗോപാല്‍

വടകര: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചര്‍ച്ച ചെയ്യപ്പെട്ട പ്രമുഖ വ്യക്തികളിലേക്ക് അന്വേഷണം ഇനിയും കടന്നിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. വടകരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കാളികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നിലവില്‍ അറസ്റ്റിലായവരിലേക്ക് മാത്രമായി അന്വേഷണം ഒതുങ്ങരുത്. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന, നേരത്തെ വാര്‍ത്തകളില്‍ ഉയര്‍ന്നുവന്ന പേരുകളിലേക്ക് കൃത്യമായ അന്വേഷണം നടത്തി എത്തേണ്ടവരിലേക്ക് എത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.








Share:

Search

Recent News
Popular News
Top Trending


Leave a Comment