News Kerala

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കാന്‍ സാധ്യത കുറവ്

Axenews | നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കാന്‍ സാധ്യത കുറവ്

by webdesk3 on | 09-01-2026 12:15:15 Last Updated by webdesk2

Share: Share on WhatsApp Visits: 71


 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മത്സരിക്കാന്‍ സാധ്യത കുറവ്


നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് മത്സരിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം അനുമതി നല്‍കാനിടയില്ലെന്ന് സൂചന. എംപിമാര്‍ അസംബ്ലിയിലേക്ക് മാറേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് സാഹചര്യങ്ങളും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഉള്‍പ്പെടുത്തി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട്. ചില എംപിമാര്‍ മത്സരസന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചതായും വിവരം.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ നിന്നുള്ള ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാംപ്. സംസ്ഥാനത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. അതേസമയം, ദില്ലിയിലിരിക്കേണ്ട എംപിമാര്‍ കേരളത്തില്‍ കളംപിടിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇതിന് സാധ്യത കുറവാണെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

എംപിമാര്‍ എംഎല്‍എ സ്ഥാനത്തേക്ക് ലക്ഷ്യമിട്ടിറങ്ങുന്നത് എതിരാളികള്‍ പ്രചാരണ ആയുധമാക്കുമെന്നതാണ് പാര്‍ട്ടിയുടെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. എംപിമാര്‍ എംഎല്‍എ ആകാന്‍ ശ്രമിക്കുന്നു എന്ന സന്ദേശം തെറ്റായ രാഷ്ട്രീയ പ്രതീതി സൃഷ്ടിക്കുമെന്ന ആശങ്കയും ഉന്നയിക്കപ്പെടുന്നു.

ഒന്നോ രണ്ടോ എംപിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ അവകാശവാദവുമായി എത്താനും അതുവഴി തര്‍ക്കസാഹചര്യം സൃഷ്ടിക്കാനും സാധ്യതയുണ്ട്. മത്സരിച്ചവര്‍ വിജയിച്ച് എത്തിയാല്‍ നിരവധി ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടി വരും. 


Share:

Search

Recent News
Popular News
Top Trending


Leave a Comment