News Kerala

സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി വിഡി സതീശന്‍; മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

Axenews | സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി വിഡി സതീശന്‍; മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

by webdesk2 on | 08-01-2026 09:26:24 Last Updated by webdesk3

Share: Share on WhatsApp Visits: 7


സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി വിഡി സതീശന്‍; മേജര്‍ ആര്‍ച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: സീറോ മലബാര്‍ സഭയുടെ നിര്‍ണ്ണായകമായ സിനഡ് സമ്മേളനം പുരോഗമിക്കുന്നതിനിടെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സഭാ ആസ്ഥാനത്തെത്തി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായി. ഇന്നലെ (ബുധനാഴ്ച) രാത്രി ഒന്‍പതേകാലോടെയാണ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ അദ്ദേഹം എത്തിയത്. ഔദ്യോഗിക പൈലറ്റ് വാഹനവും സ്റ്റേറ്റ് കാറും ഒഴിവാക്കി സ്വകാര്യ വാഹനത്തിലായിരുന്നു സതീശന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ള സഭാ തലവന്മാരുമായി ഒരു മണിക്കൂറിലേറെ അദ്ദേഹം ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം സഭാ ആസ്ഥാനത്ത് ഒരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് പത്തരയോടെ അദ്ദേഹം മടങ്ങിയത്. സഭയുടെ ആഭ്യന്തര കാര്യങ്ങളിലും അജപാലന ക്രമീകരണങ്ങളിലും അന്തിമ തീരുമാനമെടുക്കുന്ന 53 ബിഷപ്പുമാര്‍ പങ്കെടുക്കുന്ന സിനഡ് നടക്കുമ്പോള്‍ പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രവേശനം നല്‍കുന്നത് അപൂര്‍വ്വമാണ്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മുന്നേറ്റവും കണക്കിലെടുക്കുമ്പോള്‍ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ക്രൈസ്തവ വോട്ടുകള്‍ യു.ഡി.എഫിലേക്ക് തിരിച്ചെത്തിയെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഈ സന്ദര്‍ശനം. സമുദായ നേതാക്കളുടെ അടുത്തേക്ക് രാഷ്ട്രീയക്കാര്‍ വോട്ട് തേടി പോകുന്നത് ശരിയല്ലെന്ന് നേരത്തെ നിലപാടെടുത്തിട്ടുള്ള സതീശന്‍, ഔദ്യോഗിക ചിഹ്നങ്ങള്‍ ഒഴിവാക്കി എത്തിയത് കൃത്യമായ പ്ലാനിംഗിന്റെ ഭാഗമാണെന്ന് കരുതപ്പെടുന്നു.





Share:

Search

Recent News
Popular News
Top Trending


Leave a Comment