News Kerala

പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിലെത്തും

Axenews | പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിലെത്തും

by webdesk2 on | 09-01-2026 06:27:38 Last Updated by webdesk3

Share: Share on WhatsApp Visits: 6


പ്രസവശേഷം യുവതിയുടെ ശരീരത്തില്‍ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിലെത്തും

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രസവശേഷം യുവതിയുടെ വയറ്റില്‍ തുണി മറന്നുവെച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. കടുത്ത ചികിത്സാ പിഴവ് ആരോപിക്കപ്പെട്ട ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയോഗിച്ച പ്രത്യേക വിദഗ്ധ സംഘം ഇന്ന് വയനാട്ടിലെത്തും.

ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി എത്തുന്നത്. ചികിത്സാ പിഴവിന് ഇരയായ 21-കാരിയില്‍ നിന്നും സംഘം വിശദമായ മൊഴി രേഖപ്പെടുത്തും. മാനന്തവാടി മെഡിക്കല്‍ കോളേജിലെ ചികിത്സാ രേഖകളും സ്‌കാനിംഗ് റിപ്പോര്‍ട്ടുകളും സംഘം വിശദമായി പരിശോധിക്കും. യുവതിയുടെ നിലവിലെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിക്ക് കഴിഞ്ഞ ഒക്ടോബറിലാണ് മെഡിക്കല്‍ കോളേജില്‍ പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ രക്തസ്രാവം തടയാന്‍ വെച്ച തുണി മാറ്റാന്‍ ഡോക്ടര്‍മാര്‍ മറന്നുപോവുകയായിരുന്നു എന്നാണ് പരാതി. തുടര്‍ന്ന് 75 ദിവസത്തോളം കടുത്ത വേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവിച്ച യുവതി രണ്ട് തവണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കൃത്യമായ പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ഒടുവില്‍ ഡിസംബര്‍ 29-നാണ് യുവതിയുടെ ശരീരത്തില്‍ നിന്ന് തുണിക്കഷ്ണം തനിയെ പുറത്തുവന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment