News Kerala

ദ്രവിച്ച ആശയം മാറണം; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു

Axenews | ദ്രവിച്ച ആശയം മാറണം; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു

by webdesk2 on | 08-01-2026 11:05:00 Last Updated by webdesk3

Share: Share on WhatsApp Visits: 7


ദ്രവിച്ച ആശയം മാറണം; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സഹയാത്രികനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. 

35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ച താന്‍, ദ്രവിച്ച ആശയങ്ങളില്‍ നിന്ന് മാറേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് റെജി ലൂക്കോസ് പ്രതികരിച്ചു. പുതിയ തലമുറ നാടുവിടുന്ന അവസ്ഥയാണുള്ളതെന്നും കേരളത്തിലെ ഇടതുപക്ഷത്തിന്റെ വര്‍ഗീയ വിഭജനത്തിനുള്ള വ്യതിയാനം തന്നെ ഏറെ ദുഖിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ശബ്ദമായി താന്‍ മാറുമെന്നും, ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചപ്പോള്‍ തന്റെ ശബ്ദം ഇന്ന് മുതല്‍ മറ്റൊന്നായിരിക്കുമെന്ന് മറുപടി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും റെജി ലൂക്കോസ് പറഞ്ഞു.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിശ്ചയിക്കുന്നതാകുമെന്നും ജനങ്ങള്‍ പുതിയ മാറ്റത്തിനായി തീരുമാനമെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ചടങ്ങില്‍ പറഞ്ഞു. ജനുവരി 11-ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുമെന്നും ബിജെപി അധ്യക്ഷന്‍ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ ജനങ്ങള്‍ ബിജെപിക്ക് നല്‍കുന്ന വ്യക്തമായ പിന്തുണയുടെ സന്ദേശമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്ന സൂചനയും നേതൃത്വം നല്‍കുന്നുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment