News Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി

Axenews | കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി

by webdesk3 on | 07-01-2026 11:56:58 Last Updated by webdesk2

Share: Share on WhatsApp Visits: 15


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി



കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ഇമെയിലായി എത്തിയ സന്ദേശത്തിലാണ് ബോംബ് ഭീഷണി അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജ് പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ്, ബോംബ് സ്‌ക്വാഡ് എന്നിവ സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഒപി വിഭാഗം കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന പുരോഗമിക്കുന്നത്. പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെടെ എല്ലാ ഭാഗങ്ങളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു മെയില്‍ ഐഡി വഴിയാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഇമെയിലിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഒരു മണിക്കൂറിലധികമായി പരിശോധന തുടരുന്നുണ്ടെങ്കിലും ഇതുവരെ സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല. സാഹചര്യം നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment