News Kerala

ഇടുക്കി സീറ്റിന് വേണ്ടി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു; അതൃപ്തി അറിയിച്ച് കേരള കോണ്‍ഗ്രസ്

Axenews | ഇടുക്കി സീറ്റിന് വേണ്ടി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു; അതൃപ്തി അറിയിച്ച് കേരള കോണ്‍ഗ്രസ്

by webdesk2 on | 07-01-2026 07:11:27 Last Updated by webdesk2

Share: Share on WhatsApp Visits: 12


ഇടുക്കി സീറ്റിന് വേണ്ടി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു; അതൃപ്തി അറിയിച്ച് കേരള കോണ്‍ഗ്രസ്

ഇടുക്കി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ ഭിന്നത രൂക്ഷമാകുന്നു. ദീര്‍ഘകാലമായി കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന ഇടുക്കി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നു. സീറ്റിനായുള്ള അവകാശവാദം വ്യക്തിപരമായ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് കെപിസിസി സെക്രട്ടറി എം.എന്‍ ഗോപി ആരോപിച്ചു.

ഇടുക്കി സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായി ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴിയാണ് രംഗത്തെത്തിയത്. എന്നാല്‍, ഈ നീക്കം ചില സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളുടെ താല്പര്യപ്രകാരമാണെന്നാണ് എം.എന്‍ ഗോപിയുടെ പക്ഷം. പാര്‍ട്ടി നയത്തേക്കാള്‍ ഉപരിയായി വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.  തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം കോണ്‍ഗ്രസിന്റെ മാത്രം കരുത്തിലാണെന്ന ജോയ് വെട്ടിക്കുഴിയുടെ പ്രസ്താവന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെയും കേരള കോണ്‍ഗ്രസിനെയും ചൊടിപ്പിച്ചിട്ടുണ്ട്.

തൊടുപുഴയ്ക്ക് പുറമെ ജില്ലയില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന പ്രധാന മണ്ഡലമാണ് ഇടുക്കി. സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ റോഷി അഗസ്റ്റിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ച വലിയ ഭൂരിപക്ഷമാണ് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യത്തിന് കോണ്‍ഗ്രസ് ആയുധമാക്കുന്നത്.

ജോയ് വെട്ടിക്കുഴി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടുക്കി സീറ്റില്‍ കണ്ണുവെച്ചാണ് ഈ നീക്കം നടത്തുന്നതെന്ന് കോണ്‍ഗ്രസിലെ എതിര്‍ വിഭാഗം ആരോപിക്കുന്നു.  കേരള കോണ്‍ഗ്രസിന് മറ്റ് സീറ്റുകള്‍ നല്‍കി ഇടുക്കി ഏറ്റെടുക്കാനുള്ള നീക്കം നേരത്തെയും സജീവമായിരുന്നുവെങ്കിലും കേരള കോണ്‍ഗ്രസ് ഇതിന് വഴങ്ങാന്‍ തയ്യാറല്ല.















Share:

Search

Recent News
Popular News
Top Trending


Leave a Comment