News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തു

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തു

by webdesk3 on | 30-12-2025 12:52:30

Share: Share on WhatsApp Visits: 17


 ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തു


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. ശനിയാഴ്ച നടന്ന ചോദ്യംചെയ്യല്‍ പ്രാഥമിക വിവരശേഖരണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതോടൊപ്പം മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു.


ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതെന്ന് അന്വേഷണസംഘം അറിയിച്ചു. എസ്‌ഐടി അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കടകംപള്ളിയെയും പി.എസ്. പ്രശാന്തിനെയും ചോദ്യം ചെയ്തത്. 2024ല്‍ ശബരിമലയില്‍ നിന്നുള്ള സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമം നടന്നതായും, ഈ ഘട്ടത്തിലാണ് സ്വര്‍ണ്ണക്കൊള്ള സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതെന്നും അന്വേഷണസംഘം പറയുന്നു.

അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം അപേക്ഷ നല്‍കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment