News India

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്

Axenews | ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്

by webdesk3 on | 27-12-2025 12:10:25

Share: Share on WhatsApp Visits: 9


 ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ശക്തമായ മൂടല്‍മഞ്ഞിന്റെ പിടിയിലാണ് തലസ്ഥാനമായ ഡല്‍ഹിയും. ഇതോടെ ഡല്‍ഹിയിലെ വായുമലിനീകരണ നില അതീവ ഗുരുതര വിഭാഗത്തിലെത്തി. നഗരത്തിലെ വായു ഗുണനിലവാര സൂചിക (AQI) 370ന് മുകളിലാണ്. ആനന്ദ് വിഹാര്‍ മേഖലയിലും വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലാണ്.

ശൈത്യ തരംഗം ശക്തമാകുന്നതോടെ ഡല്‍ഹിയിലെ വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനപ്രകാരം അടുത്ത ആഴ്ചയോടെ ശൈത്യ തരംഗം ശക്തമായി അനുഭവപ്പെടും. ഇത് മൂടല്‍മഞ്ഞിന്റെ തീവ്രതയും വായുമലിനീകരണവും വര്‍ധിപ്പിക്കാനിടയാക്കുമെന്നാണ് വിലയിരുത്തല്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment