News Kerala

എന്‍. സുബ്രഹ്‌മണ്യനെതിരായ കേസ് രാഷ്ട്രീയ പകപോക്കല്‍: രമേശ് ചെന്നിത്തല

Axenews | എന്‍. സുബ്രഹ്‌മണ്യനെതിരായ കേസ് രാഷ്ട്രീയ പകപോക്കല്‍: രമേശ് ചെന്നിത്തല

by webdesk3 on | 27-12-2025 11:59:42

Share: Share on WhatsApp Visits: 40


 എന്‍. സുബ്രഹ്‌മണ്യനെതിരായ കേസ് രാഷ്ട്രീയ പകപോക്കല്‍: രമേശ് ചെന്നിത്തല


മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട എഐ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്‌മണ്യനെതിരെ എടുത്ത നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സമാനമായ ഫോട്ടോ പങ്കുവെച്ച ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ എന്തുകൊണ്ട് പൊലീസ് കേസെടുത്തില്ലെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി.

എത്രയോ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പലരും പങ്കുവെക്കുമ്പോള്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ പോലും ആരും ധൈര്യമുണ്ടാകരുതെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ചെന്നിത്തല പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കണ്ടതുമാത്രമാണ് മുഖ്യമന്ത്രിക്ക് ഓര്‍മയുള്ളതെന്നും, കടകംപള്ളിയെ കണ്ടത് ഓര്‍മയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് എടുക്കാത്തത് ബിജെപിയുമായുള്ള ധാരണയുടെ ഭാഗമാണെന്നാരോപിച്ച ചെന്നിത്തല, ഇത് ഇരട്ടത്താപ്പിന്റെ തെളിവാണെന്നും മാധ്യമങ്ങളോട് പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment