News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ജയശ്രീയും എസ്. ശ്രീകുമാറും കീഴടങ്ങണമെന്ന് കോടതി

Axenews | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ജയശ്രീയും എസ്. ശ്രീകുമാറും കീഴടങ്ങണമെന്ന് കോടതി

by webdesk3 on | 05-12-2025 11:58:56 Last Updated by webdesk2

Share: Share on WhatsApp Visits: 57


 ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ജയശ്രീയും എസ്. ശ്രീകുമാറും കീഴടങ്ങണമെന്ന് കോടതി


കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രധാന പ്രതികളായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിലാണ് ഈ നിര്‍ദേശം.

ജസ്റ്റീസ് ബദറുദ്ദീന്‍ ഇന്നലെ ഇരുവരുടെയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. സന്നിധാനത്തിലെ അമൂല്യവസ്തുക്കളില്‍ നിന്നുണ്ടായ സ്വര്‍ണ്ണ മോഷണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട ശക്തരായവരെക്കുറിച്ച് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യം നിരസിച്ചതെന്ന് ഉത്തരവില്‍ പറയുന്നു.

ഇതിനിടെ, കേസില്‍ പ്രതിയായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജുവിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. ജാമ്യാപേക്ഷ നേരത്തെ തന്നെ കോടതി തള്ളിയിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment